നീറ്റുകക്ക ലഭ്യമാക്കിയില്ല; വിത നശിക്കുമെന്ന ആശങ്കയിൽ വെച്ചൂരിലെ നെൽകർഷകർ

വൈക്കം: വെച്ചൂരിലെ പാടശേഖരങ്ങളിലെ പുളിപ്പ് നീക്കാൻ നീറ്റുകക്ക ലഭ്യമാക്കാത്തതിനാൽ വിത നശിക്കുമെന്ന ആശങ്കയിൽ നെൽകർഷകർ. 30 പാടശേഖരങ്ങളിലായി 3200ഓളം ഏക്കർ നിലത്തിലാണ് നെൽകൃഷിയുള്ളത്. ഒരു ഏക്കർ നിലത്തിൽ 240 കിലോഗ്രാം നീറ്റുകക്കയാണ് ഇടേണ്ടത്. പുളിപ്പ് നീക്കാൻ നീറ്റുകക്ക വിതറിയശേഷം നിലം ഉഴുതുമറിച്ചു വിതനടത്തണമെന്നാണ് കൃഷിവകുപ്പ് അധികൃതർ കർഷകരോടു പറയുന്നതെങ്കിലും വിതകഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും കക്ക ലഭിച്ചില്ല. വിതപാടിച്ച പാടങ്ങളിൽ പുളിപ്പിറങ്ങി നെൽച്ചെടികൾ നശിക്കുമെന്ന സ്ഥിതിയിലാണ്. ശക്തമായി മഴലഭിച്ചാൽ പുളിപ്പ് കുറയുമെന്നതിനാൽ മഴക്കായി പ്രാർഥനയിലാണ് കർഷകർ. ഇനി നടപടിക്രമങ്ങൾ പൂർത്തിയായാലും നീറ്റുകക്ക ലഭിക്കാൻ ഒരുമാസമെടുക്കുമെന്ന് കർഷകർ പറയുന്നു. വേനൽമഴ ശക്തമായതിനെ തുടർന്ന് നാലുചാൽ ഉഴുതശേഷമാണ് ഇക്കുറി വിതച്ചത്. മരുന്നടിക്കും കളപറിക്കലിനുമൊക്കെയായി കർഷകർക്ക് ധാരാളം പണം ചെലവഴിക്കേണ്ടിയുംവന്നു. അപ്രതീക്ഷിതമായി കൃഷി ചെലവു വർധിച്ചതുമൂലം കടബാധ്യതയിലായ കർഷകർക്ക് മിക്കവർക്കും നീറ്റുകക്ക സ്വന്തം നിലയിൽ പണംനൽകി വാങ്ങാനായില്ല. നീറ്റുകക്ക ഉടൻ ലഭ്യമാക്കി കൃഷിനാശമൊഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. അയ്യങ്കാളിയുടെ 79ാമത് ചരമവാർഷിക ദിനാചരണം ഇന്ന് വൈക്കം: അയ്യൻകാളിയുടെ 79ാമത് ചരമവാർഷിക ദിനാചരണത്തിൽ വ്യാഴാഴ്ച കെ.പി.എം.എസ് വൈക്കം യൂനിയൻെറ നേതൃത്വത്തിൽ ്എല്ലാ ശാഖാ യോഗങ്ങളിലും രാവിലെ ഒമ്പതുമണിക്ക് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗങ്ങളും നടത്തും. യൂനിയൻതല ഉദ്ഘാടനം വൈക്കത്ത് സെക്രേട്ടറിയറ്റ് അംഗം അഡ്വ.എ. സനീഷ്കുമാർ ഉദ്ഘാടനം ചെയ്യും. പി.സി. വിജയൻ അധ്യക്ഷതവഹിക്കുമെന്ന് യൂനിയൻ കൺവീനർ കെ. അശോകൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.