കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായി മരുന്ന് സംഭരണശാലയിലെ ജീവനക്കാർ

പന്തളം: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മെഡിക്കൽ സംഘത്തോടൊപ്പം പങ്കാളികളായി ജില്ല മരുന്ന് സംഭരണശാലയിലെ ജീവനക്കാർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത് മുതൽ സജീവമാണ് കേരള മെഡിക്കൽ സർവിസസ് കോർപറേഷൻെറ ചുമതലയിലുള്ള മരുന്ന് സംഭരണശാല ജീവനക്കാർ. കോവിഡിൻെറ ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ പത്തനംതിട്ടയിൽ നേരിടേണ്ടിവന്നപ്പോൾ ലോകത്തെവിടെയുംപോലെ കേരളത്തിലും സുരക്ഷ ഉപകരണങ്ങളുടെ ലഭ്യത വളരെ കുറവായ സാഹചര്യത്തിലും ഒരുവിധ ദൗർബല്യവുമില്ലാതെ എല്ലാ ആശുപത്രികളിലും എത്തിക്കാൻ സാധിച്ചത് ഒരു വലിയ നേട്ടമായി തന്നെ കരുതുന്നു എന്ന് വെയർഹൗസ് മാനേജർ കല വൈ.പവിത്രൻ പറഞ്ഞു. ഇതിനു സാധ്യമായത് കെ.എം.എസ്.സി.എൽ മാനേജിങ് ഡയറക്ടർ, ജനറൽ മാനേജർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ ഊണും ഉറക്കവും ഒഴിഞ്ഞുള്ള പ്രവർത്തനങ്ങളാണ്. അതിപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ശബരിമല ഉൾപ്പെടെ 65 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് മരുന്നുവിതരണം നടത്തുന്നത്. ജില്ലയിലെ ജില്ല ആശുപത്രി മുതൽ പ്രാഥമിക ആരോഗ്യകേന്ദ്രം വരെ മരുന്നുകളും കോവിഡ് പ്രതിരോധ സുരക്ഷ ഉപകരണങ്ങളായ മാസ്ക്, സാനിറ്റൈസർ, പി.പി.ഇ കിറ്റ്, വൻെറിലേറ്റർ, ഓക്സിജൻ സിലിണ്ടർ, ഇൻഫ്രാറെഡ് തെർമോമീറ്റർ, ഡിസിൻഫെക്റ്റാൻറ് ഫ്ലൂയിഡ് ഉൾപ്പെടെയുള്ള സാധനങ്ങൾ കൃത്യസമയത്ത് എത്തിക്കുവാൻ സാധിച്ചത് വെയർ ഹൗസിലെ 16 ജീവനക്കാരുടെയും കൂട്ടായ പ്രവർത്തന ഫലമായിട്ടാണ്. പരാതികൾക്ക് ഇടവരാതെ തുടർന്നും സേവനങ്ങൾ നൽകാൻ സേവന സന്നദ്ധരായി 24 മണിക്കൂറും വെയർഹൗസ് ജീവനക്കാരുണ്ട്. ജില്ലയിൽ ആവശ്യത്തിന് സുരക്ഷ ഉപകരണങ്ങളുടെയും മറ്റു അനുബന്ധ സാമഗ്രികളുടെയും സ്റ്റോക്ക് ഉറപ്പുവരുത്തിയിട്ടുെണ്ടന്ന് വെയർഹൗസ് മാനേജർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.