ശസ്​ത്രക്രിയ മുടങ്ങിയ ബിനോയി​ നാട്ടിലെത്തി

പാലാ: ജീവിതത്തിനും മരണത്തിനുമിടയിലെ ഭീതിക്കിെട ബിനോയി നാട്ടിലേക്ക് പറന്നിറങ്ങി. അടിയന്തര ശസ്ത്രക്രിയ മുടങ്ങുകയും നാട്ടിലേക്ക് മടങ്ങാൻ വിമാനങ്ങളില്ലാതാവുകയും ചെയ്തേതാടെ ദോഹയിൽ കുടുങ്ങിയ പനക്കപ്പാലം പുളിമൂട്ടിൽ ബിനോയിയാണ് ശനിയാഴ്ച ആശ്വാസ തീരമണഞ്ഞത്. ബിനോയിക്ക് രക്താർബുദം കണ്ടെത്തിയതിനെത്തുടർന്ന് ദോഹയിൽ അടിയന്തര ശസ്‌ത്രക്രിയ നിശ്ചയിച്ചിരുെന്നങ്കിലും കോവിഡിനെത്തുടർന്ന് മാറ്റിവെക്കേണ്ടിവന്നു. എട്ടുമാസം മുമ്പ് നടത്തിയ പരിശോധനയിലാണ്, ദോഹയിലെ എലിവേഷൻ കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്ന ബിനോയിക്ക് രോഗം കണ്ടെത്തിയത്. തുടർന്ന് അടിയന്തര മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ഡോക്ടർമാർ നിർദേശിച്ചു. മജ്ജ നൽകാൻ തയാറായി സഹോദരി വിമൽ ദോഹയിൽ എത്തിയെങ്കിലും ശസ്ത്രക്രിയ തീയതിക്ക് നാലുദിവസം മുമ്പ് കോവിഡ് ഭീതി നിറഞ്ഞു. ഇതോടെ ശസ്ത്രക്രിയയിലും അനിശ്ചിതത്വമായി. തുടർന്ന് മരുന്നുലഭ്യത കുറയാനുള്ള സാധ്യതയും രക്തദാതാക്കളുടെ കുറവും പരിഗണിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ലോക്ഡൗണിനെത്തുടർന്ന് ഇന്ത്യയിലേക്കുള്ള വിമാനസർവിസുകൾ നിലച്ചതോടെ ദുരിതത്തിലായ ബിനോയിയെ നാട്ടിലെത്തിക്കാൻ മാണി സി. കാപ്പൻ എം.എൽ.എ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിൻെറ സഹായത്താൽ ഖത്തറിൽനിന്നുള്ള ആദ്യവിമാനത്തിൽ ടിക്കറ്റ് ലഭിക്കുകയും െചയ്തു. ശനിയാഴ്ച കൊച്ചിയിൽ ഭാര്യ ലീമയും സഹോദരി വിമലിനുമൊപ്പം ബിനോയ് വിമാനമിറങ്ങി. ഞായറാഴ്ച പാലായിലെത്തിയ ഇവർ തുടർചികിത്സക്കുള്ള ഒരുക്കത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.