എരുമേലിയില്‍ പൊലീസ് കണ്‍ട്രോള്‍ റൂം തുറന്നു

എരുമേലി: മണ്ഡല-മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എരുമേലിയിൽ പൊലീസിൻെറ താൽക്കാലിക കൺട്രോൾ റൂമിൻെറ ഉദ്ഘാടനം ജില്ല പൊലീസ് മേധാവി പി.എസ്. സാബു ഉദ്ഘാടനം ചെയ്തു. മൂന്ന് ഷിഫ്റ്റുകളിലായി പൊലീസിനെ വിന്യസിക്കും. ബൈക്കിലും ജീപ്പിലും മൊബൈൽ പട്രോളിങ്, മഫ്തിയിൽ ക്രൈം സ്‌ക്വാഡ് എന്നിവ ഉണ്ടാകും. എരുമേലിയിലെ സ്‌പെഷൽ ഓഫിസറായി പി. വാഹിദിനാണ് ചുമതല. മുൻവർഷത്തേപോലെ വൺവേ സംവിധാനമുണ്ടാകും. ആവശ്യമെങ്കിൽ വൺവേയിൽ മാറ്റം വരുത്താമെന്നും എസ്.പി പി.എസ്. ബാബു പറഞ്ഞു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാർ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി പാർഥസാരഥിപിള്ള, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. കൃഷ്ണകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് മുജീബ് റഹ്മാൻ, ജമാഅത്ത് പ്രതിനിധി ഹക്കീം മാടത്താനി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.