വീടിനു തീപിടിച്ച്​ പൂർണമായും കത്തിനശിച്ചു

അടൂർ: പന്നിവിഴയിൽ വീടിനു തീപിടിച്ച് പൂർണമായും കത്തി. കൊശക്കുഴി കല്ലുവെട്ടാൻ മുകളിൽ സുഭാഷിൻെറ വീടിനാണ് തീപിടി ച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.45നായിരുന്നു സംഭവം. നിലവിളക്കിൽനിന്നുമാണ് തീപിടിച്ചത്. സംഭവസമയത്ത് സുഭാഷിൻെറ ഭാര്യ വീണയും മക്കളും സമീപത്തുള്ള കുടുംബവീട്ടിലായിരുന്നതിനാൽ ആളപായം ഉണ്ടായില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരിൽനിന്ന് അഗ്നിശമനസേന സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. പേക്ഷ, അപ്പോഴേക്കും ടിൻ ഷീറ്റും ഓലയും കൊണ്ട് മേഞ്ഞ വീട് പൂർണമായും കത്തിയിരുന്നു. അലമാരക്കുള്ളിൽ ഇരുന്ന എല്ലാ രേഖകളും കത്തിനശിച്ചു. കുട്ടികളുടെ പുസ്തകം ഉൾപ്പെടെ പഠനോപകരണങ്ങളും കത്തിയവയിൽപെടുന്നു. അഞ്ചുമാസം മുമ്പാണ് വീട്ടുടമസ്ഥൻ സുഭാഷ് വിദേശത്തേക്ക് പോയത്. ഇതുവരെയും ജോലി തരപ്പെടാത്തതിൽ വീട്ടുകാർ വിഷമിച്ചിരിക്കുമ്പോഴാണ് ഈ ദുരന്തം കൂടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.