കെ.എസ്​.ആർ.ടി.സി: ​പ്രതിസന്ധി പരിഹരിക്കാൻ കയ്​പേറിയ നടപടികളെന്ന്​ മന്ത്രി

*പുതിയ നിയമനങ്ങളില്ല *സഭയിൽ പ്രതിപക്ഷ ഇറങ്ങിപ്പോക്ക് തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്ക ാൻ കയ്പേറിയ നടപടികൾ വേണ്ടിവരുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. കടുത്ത പ്രതിസന്ധിയിലാണ് സ്ഥാപനം. പുതിയ നിയമനങ്ങളുണ്ടാകില്ല. റൂട്ടുകൾ പുനഃക്രമീകരിക്കും. സർക്കാർ സഹായം മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ല. ശമ്പളം മുടങ്ങാതിരിക്കാൻ സർക്കാറിൽനിന്ന് അധിക സാമ്പത്തികസഹായത്തിന് ശ്രമിക്കും. എ. വിൻസൻെറിൻെറ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു. സർക്കാർ കെ.എസ്.ആർ.ടി.സിയെ തകർക്കുന്നെന്നും വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ചെലവ് ചുരുക്കലും വരുമാനം വർധിപ്പിക്കലും മാത്രമേ പ്രതിസന്ധി പരിഹരിക്കാൻ ചെയ്യാനാകൂ. ചെലവ് ചുരുക്കാൻ ജീവനക്കാരെ ശാസ്ത്രീയമായി ഉപയോഗിക്കുകയാണ്. ബസ്--ജീവനക്കാർ അനുപാതം കുറക്കണം. റൂട്ട് പുനഃമ്രീകരണം പൂർത്തിയാകുേമ്പാൾ പരാതികൾ പരിശോധിക്കാം. കടം പുനഃക്രമീകരിച്ച് ദിവസം ഒന്നരക്കോടി ലാഭിച്ചെങ്കിലും ഡീസൽ വില വർധനമൂലം ഗുണംകിട്ടിയില്ല. ഒാരോവർഷവും സർക്കാർ 1000 കോടി വീതം നൽകുന്നുണ്ടെന്നും പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പാവപ്പെട്ടവർ ആശ്രയിക്കുന്ന സർവിസുകൾ വെട്ടിക്കുറക്കുന്നത് പ്രയാസം സൃഷ്ടിക്കുന്നതായി വിൻസൻെറ് പറഞ്ഞു.ശമ്പളം നൽകുന്നില്ല. 15 പെൻഷൻകാർ ആത്മഹത്യ ചെയ്തു. അദ്ദേഹം പറഞ്ഞു. 1000 സി.എൻ.ജി ബസുകളും കിഫ്ബി വഴി 1000 ബസുകളും നിരത്തിലിറക്കുമെന്ന് ബജറ്റുകളിൽ പ്രഖ്യാപിച്ചെങ്കിലും വെറും 101 ബസുകളാണ് പുതുതായി വന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സ്ഥാപനത്തിൻെറ കടം ഇരട്ടിയായി. അഞ്ച് മാസത്തെ പെൻഷൻ നൽകാനുണ്ട്. പരിഷ്കരിച്ച് സ്ഥാപനം പൂട്ടുന്ന സ്ഥിതിയിലായെന്നും അദ്ദേഹം പറഞ്ഞു. ഡോ. എം.കെ. മുനീർ, സി.എഫ്. തോമസ്, അനൂപ് ജേക്കബ് എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.