ജീവനക്കാരോടുള്ള നീതി നിഷേധം അവസാനിപ്പിക്കണം -ഇബ്രാഹിംകുട്ടി കല്ലാർ

തൊടുപുഴ: പിണറായി സർക്കാറിൻെറ ജീവനക്കാരോടുള്ള നീതി നിഷേധം അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ നിൽപ് സമരം ഇടുക്കി കലക്ടറേറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ വിഹിതം ഉറപ്പുവരുത്തി മെഡിസെപ് പദ്ധതി ഉടൻ നടപ്പാക്കുക, കുടിശ്ശിക ക്ഷാമബത്തയും ഇടക്കാല ആശ്വാസവും ഉടൻ അനുവദിക്കുക, ഭവന വായ്പ പദ്ധതി പുനഃസ്ഥാപിക്കുക, അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുക, സ്ഥലം മാറ്റച്ചട്ടങ്ങൾ സ്റ്റാറ്റ്യൂട്ടറി ആക്കുക, പെൻഷൻ പ്രായം ഉയർത്തി ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കലക്ടറേറ്റിനു മുന്നിൽ നിൽപ് സമരം സംഘടിപ്പിച്ചത്. ജില്ല പ്രസിഡൻറ് ഷാജി ദേവസ്യ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് ബേബി സ്വാഗതം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി എ.പി. ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ റോയി ജോർജ്, കെ.പി. വിനോദ്, സണ്ണി മാത്യു, സംസ്ഥാന നേതാക്കളായ പി.എം. ഫ്രാൻസിസ്, സ്റ്റീഫൻ ജോർജ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി എം. ഉദയസൂര്യൻ ഉദ്ഘാടനം നടത്തി. ജില്ല നേതാക്കളായ ബിജു തോമസ്, ഡോളിക്കുട്ടി ജോസഫ്, സി.എസ്. ഷെമീർ, പി.കെ. യൂനുസ്, കെ.സി. ബിനോയി, വിൻസൻറ് തോമസ്, എം.എ. ആൻറണി, പി.കെ. ഹരിദാസ് എന്നിവർ നേതൃത്വം നൽകി. ജില്ല ട്രഷറർ ഷിഹാബ് പരീത് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.