റിമാൻഡ് പ്രതി കോടതി വരാന്തയിൽനിന്ന് രക്ഷപ്പെട്ടു

പൊൻകുന്നം: റിമാൻഡിലിരുന്ന പ്രതി കോടതി വരാന്തയിൽനിന്ന് ഓടിരക്ഷപ്പെട്ടു. ബൈക്ക് മോഷണക്കേസിൽ പ്രതിയായ കോട്ടയ ം വടവാതൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് (ഉണ്ണി-20) രക്ഷപ്പെട്ടത്. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ഉണ്ണിയെ ചൊവ്വാഴ്ച രാവിലെ പൊൻകുന്നം പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ വൈകുന്നേരം നാലോടെ കാഞ്ഞിരപ്പള്ളി കോടതിയിൽ എത്തിച്ചു. കോടതി നടപടിക്ക് ശേഷം തിരികെ ജയിലിലേക്ക് കൊണ്ടുപോകവെ കോടതി വരാന്തയിൽനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കനത്ത മഴയിൽ കോടതിയുടെ പിൻഭാഗം വഴിയാണ് രക്ഷപ്പെട്ടത്. പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.