15 നിർധന യുവതികൾക്ക് മംഗല്യം ഒരുക്കി മാതൃകയായി

കോട്ടയം: ജീവകാരുണ്യ പ്രവർത്തനത്തിൽ എന്നും മുമ്പന്തിയിൽ നിന്നിരുന്ന പരേതനായ ജോയിച്ചൻ ചെമ്മാച്ചേലിൻെറ ഓർമക്ക ായി അദ്ദേഹത്തിൻെറ ഭാര്യയും മക്കളും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് 15 നിർധനരായ യുവതികൾക്ക് വിവാഹം നടത്തിക്കൊടുത്തത് മാതൃകയായ പ്രവൃത്തിയാണെന്ന് മന്ത്രി കെ. രാജു. വധൂവരന്മാരക്കുള്ള അനുമോദന സമ്മേളനം നീണ്ടൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. സുരേഷ് കുറുപ്പ് എം.എൽ.എ അധ്യക്ഷതവഹിച്ചു. വധൂവരന്മാർക്ക് തോമസ് ചാഴിക്കാടൻ എം.പി പാരിതോഷികം വിതരണം ചെയ്തു. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ജോസ് കെ.മാണി എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ, റോഷി അഗസ്റ്റിൻ എം.എൽ.എ, ഡോ. എൻ. ജയരാജ് എം.എൽ.എ, സി.പി.ഐ സംസ്ഥാന സമിതി അംഗം ടി.ബി. വിനു, പി.യു. തോമസ്, ജിയോ ലൂക്കോസ്, ഷൈല ജോയി ചെമ്മാച്ചേൽ, തോമസ് കോട്ടൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.