ഏഴാം ക്ലാസ് വിദ്യാർഥിനിയെ റോഡിൽ ഇറക്കിവിട്ടു; സ്വകാര്യ ബസ് കസ്​റ്റഡിയിലെടുത്തു

ചങ്ങനാശ്ശേരി: സ്വകാര്യ ബസിൽ യാത്ര ചെയ്യെവ ശാരീരികാസ്വാസ്ഥ്യം ഉണ്ടായ ഏഴാം ക്ലാസ് വിദ്യാർഥിനിയെ റോഡിൽ ഇറക്കിവ ിട്ടു. സ്കൂൾ അധികൃതരുടെ പരാതിയിൽ സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു. ചങ്ങനാശ്ശേരി-മല്ലപ്പള്ളി റൂട്ടിൽ സർവിസ് നടത്തുന്ന ബസിനെതിരെയാണ് ആർ.ടി.ഒക്ക് സ്കൂൾ അധികൃതർ പരാതി നൽകിയത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. മല്ലപ്പള്ളിയിൽനിന്ന് ബസിൽ കയറിയ വിദ്യാർഥിനി ഖാദിപ്പടിക്കു സമീപമെത്തിയപ്പോൾ ഛർദിക്കണമെന്ന് പറഞ്ഞു. ബസിലുണ്ടായിരുന്ന ഒരു സ്ത്രീ വിവരം ജീവനക്കാരെ അറിയിച്ചു. ഇതേ തുടർന്ന് സ്റ്റോപ് അല്ലാത്ത സ്ഥലത്ത് ജീവനക്കാർ കുട്ടിയെ ഇറക്കിവിടുകയായിരുന്നു. യൂനിഫോമിൽ എന്തുചെയ്യണമെന്നറിയാതെ റോഡിൽ വിഷമിച്ചു നിന്ന വിദ്യാർഥിനിയെ നാട്ടുകാർ നെടുങ്ങാടപ്പള്ളി സി.എം.എസ് സ്കൂളിൽ എത്തിച്ചു. തുടർന്നാണ് സ്കൂൾ അധികൃതരുടെ പരാതിയിൽ ബസ് കസ്റ്റഡിയിലെടുത്തത്. ബസിൻെറ പെർമിറ്റ് റദ്ദാക്കണമെന്നും ജീവനക്കാരുടെ ലൈസൻസ് റദ്ദാക്കണമെന്നും കാട്ടി കോട്ടയം ആർ.ടി ഓഫിസിലേക്ക് ചങ്ങനാശ്ശേരി ജോയൻറ് ആർ.ടി ഓഫിസിൽനിന്ന് റിപ്പോർട്ടും കൈമാറി. യു.എ.പി.എ വേട്ട: വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു ചങ്ങനാശ്ശേരി: യു.എ.പി.എ ചുമത്തി യുവാക്കളെ വേട്ടയാടുന്ന സംഭവത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. പ്രതിഷേധ സംഗമം പാർട്ടി മണ്ഡലം പ്രസിഡൻറ് പി.എസ്. ഷാജുദ്ദീൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഹനീഫ, കമ്മിറ്റി അംഗങ്ങളായ അനീസുദ്ദീൻ, അൽത്താഫ് എന്നിവർ സംസാരിച്ചു. ശിയാസ്, ഫൗസാൻ, ഷാഹിദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.