സമ്പൂർണ കുടിവെള്ള വിതരണ പഞ്ചായത്തായി നെടുംകുന്നം

കറുകച്ചാൽ: 15 വാർഡിലും കുടിവെള്ളം എത്തിച്ച് സമ്പൂർണ കുടിവെള്ള വിതരണ പഞ്ചായത്തെന്നെ ബഹുമതി നേടി നെടുംകുന്നം. ജലനിധി പദ്ധതിയുടെ ഭാഗമായാണ് 15 വാർഡിലായി 26 ജലവിതരണ പദ്ധതികൾ പൂർത്തിയാക്കിയത്. എട്ടുകോടിയാണ് ആകെ നിർമാണച്ചെലവ്. 26ാമത് ജലനിധി പദ്ധതിയുടെ ഉദ്ഘാടനവും സമ്പൂർണ കുടിവെള്ള വിതരണ പഞ്ചായത്ത് പ്രഖ്യാപനവും എൻ. ജയരാജ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ബീന നൗഷാദ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ജോസഫ് ദേവസ്യ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് എസ്. ഷൈലജകുമാരി, പഞ്ചായത്ത് അംഗങ്ങളായ രവി സോമൻ, രാജമ്മ രവീന്ദ്രൻ, വി.എം. ഗോപകുമാർ, എൻ. ലളിതാഭായി, സമിതി പ്രസിഡൻറ് ടി.ആർ. ഉണ്ണികൃഷ്ണൻ, രാജേശ്വരി സന്തോഷ്്, മഹേഷ് മോഹൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.