മെഡിക്കൽ കോളജ്​ യൂനിയൻ തെരഞ്ഞെടുപ്പ്​: എസ്​.എഫ്​.ഐക്ക്​ വിജയം

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം. മുഴുവൻ സീറ്റുകളിലും വൻ ഭൂരിപക്ഷത്തോടെ അരാഷ്ട്രീയ പാനലിനെതിരെയാണ് വിജയിച്ചത്. ആർ. ശ്രീക്കുട്ടൻ (ചെയർപേഴ്സൻ), ബി. കീർത്തി രാജ് (വൈസ് ചെയർപേഴ്സൻ), കെ. ആതിര (ലേഡി വൈസ് ചെയർപേഴ്സൻ), അബിൻ ഗണേഷ് (ജന. സെക്ര), എം. മനു (ജോ. സെക്ര), അഭിജിത് സന്തോഷ് (യു.യു.സി- യു.ജി), ഡോ. ഏബൽ ജയ്സൻ (യു.യു.സി-പി.ജി), ആർ.വി. ബിനീഷ് (ആർട്സ് സെക്രട്ടറി), ആർ. ശബരീനാഥ് (സ്പോർട്സ് സെക്ര), കെ.ആർ. ചാരുലത (മാഗസിൻ എഡിറ്റർ), ഡോ. സുബിരാജ് (പി.ജി റെപ്പ്) എന്നിവരാണ് വിജയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.