മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം -മഹിള മോർച്ച

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് മഹിള മോർച്ച സംസ്ഥാന പ്രസിഡൻറ് പ്രഫ. വി.ടി. ര മ. വാളയാർ സംഭവത്തിൽ പ്രതിഷേധിച്ച് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുനക്കരയിൽ നടത്തിയ വായ്മൂടിക്കെട്ടിയുള്ള ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ല പ്രസിഡൻറ് ഷൈലമ്മ രാജപ്പൻ അധ്യക്ഷതവഹിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി, സംസ്ഥന വൈസ് പ്രസിഡൻറ് ജി. രാമൻ നായർ, ശുഭ സുന്ദർരാജ്, ജയശ്രീ പ്രസന്നകുമാർ, റീബ വർക്കി, സന്ധ്യ അനിൽ, വിജയലക്ഷ്മി അമ്മാൾ, ബിന്ദു ഹരികുമാർ, ശാന്തി മുരളി, അർച്ചന സൂര്യൻ, ജ്യോതി ബിനു, സുമ രവി, നിഷ പുതുപ്പള്ളി, സിന്ധു അജിത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.