ഓഫിസുകളിലും വിദ്യാലയങ്ങളിലും ഭരണഭാഷാ പ്രതിജ്ഞയെടുക്കണം -കലക്ടര്‍

പത്തനംതിട്ട: വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും എല്ലാ ഓഫിസുകളിലും ഓഫിസ് തലവൻെറ അധ്യക്ഷതയില്‍ ഒന്നിന് ഭരണഭാഷാ സമ്മേളനം സംഘടിപ്പിക്കുകയും ഭരണഭാഷാ പ്രതിജ്ഞയെടുക്കുകയും ചെയ്യണമെന്ന് കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഒന്നിന് മലയാളദിനാഘോഷവും ഏഴുവരെ ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിക്കണം. നേത്രപരിശോധന ക്യാമ്പ് അടൂര്‍: പുതുശ്ശേരിഭാഗം ദേശസേവിനി വായനശാലയുെട നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. തിരുവല്ല ഐ മൈക്രോ സര്‍ജറി ആൻഡ് ലേസര്‍ സൻെറര്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പ് ഏറത്ത് പഞ്ചായത്ത് പ്രസിഡൻറ് ഷൈല റെജി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് വി. കുട്ടപ്പന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ജി. മുരളീധരന്‍. ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്രമതി രവി, പഞ്ചായത്ത് അംഗം ടി.ഡി. സജി, ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ ശ്രീജിത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.