സി.ഐ.ടി.യു ജില്ല സമ്മേളനത്തിന് തുടക്കം

കാഞ്ഞിരപ്പള്ളി: സി.ഐ.ടി.യു ജില്ല സമ്മേളനത്തിന് കാഞ്ഞിരപ്പള്ളിയിൽ തുടക്കമായി. പൊതുസമ്മേളന വേദിയായ പേട്ട കവലയില െ ആനത്താനം തോംസൺ സ്റ്റേഡിയത്തിൽ സംഘാടകസമിതി ചെയർമാൻ കെ. രാജേഷ് പതാക ഉയർത്തി. ചങ്ങനാശ്ശേരിയിലെ വി.ആർ. ഭാസ്കരൻെറ സ്മൃതിമണ്ഡപത്തിൽനിന്ന് എത്തിച്ച പതാക ജില്ല ജോയൻറ് സെക്രട്ടറി വി.പി. ഇസ്മായിൽ ഏറ്റുവാങ്ങി. തിങ്കളാഴ്ച രാവിലെ പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.