കാട്ടുപന്നി ശല്യം: സൗരോര്‍ജവേലി സ്ഥാപിക്കും

പന്തളം: കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ നേരിട്ട് പരിശോധന നടത്തി കിടങ്ങുകള്‍, സൗരോര്‍ജവേലി എന്നിവ സ ്ഥാപിക്കുമെന്ന് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സഖറിയ വര്‍ഗീസ് പറഞ്ഞു. തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കാട്ടുപന്നികള്‍ കൃഷിനാശം വരുത്തുന്നതായി കര്‍ഷകര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് തീരുമാനം. കര്‍ഷകരുടെ പരാതികള്‍ കൃഷി ഒാഫിസര്‍ പരിശോധിക്കുകയും റിപ്പോര്‍ട്ട് സഹിതം റാന്നി റേഞ്ച് ഫോറസ്റ്റ് ഒാഫിസര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. വിവിധ വാര്‍ഡുകളില്‍നിന്ന് ഏഴ് അപേക്ഷയാണ് കൈമാറിയത്. വനം-വന്യജീവി വകുപ്പിന് അന്വേഷണം നടത്താന്‍ കര്‍ഷകര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അക്ഷയ വഴിയും അപേക്ഷ സമര്‍പ്പിക്കാം. ലഭിക്കുന്ന അപേക്ഷകള്‍ റാന്നി റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധിച്ചത് നഷ്ടപരിഹാരത്തിന് ശിപാര്‍ശ നല്‍കും. അപേക്ഷയോടൊപ്പം കരം അടച്ച രസീത് പകര്‍പ്പ്, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവ ഹാജരാക്കണം. നെല്ല് ഹെക്ടറിന് 11,000 രൂപയും തെങ്ങ് കായ്ഫലമുള്ളതിന് 770 രൂപയും ഇല്ലാത്തതിന് 385 രൂപയും ഏത്തവാഴ കുലച്ചത് 110 രൂപയും കുലക്കാത്തതിന് 83 രൂപയും തുടങ്ങി റബര്‍ ഉള്‍പ്പെടെ എല്ലാ കാര്‍ഷിക വിളകള്‍ക്കും നഷ്ടപരിഹാരം വനം വന്യജീവി വകുപ്പ് നല്‍കുമെന്ന് പ്രസിഡൻറ് പറഞ്ഞു. ഈ വിവരങ്ങള്‍ കര്‍ഷകരെ ബോധവാന്മാരാക്കാന്‍ 30ന് ഗ്രാമപഞ്ചായത്തിൻെറ നേതൃത്വത്തിലും കൃഷി, വനം വന്യജീവി എന്നീ വകുപ്പുകളുടെ സഹകരണത്തോടെ സെമിനാര്‍ നടത്തും. തുടര്‍ നടപടിയുടെ ഭാഗമായി ഡിവിഷനല്‍ ഫോറസ്റ്റ് ഒാഫിസര്‍ അധ്യക്ഷനായും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, റേഞ്ച്‌ ഫോറസ്റ്റ് ഓഫിസര്‍, അസി. ഫോറസ്റ്റ് വെറ്ററിനറി ഒാഫിസര്‍, വാര്‍ഡ് അംഗം എന്നിവര്‍ ചേര്‍ന്ന കമ്മിറ്റി പന്നിശല്യം വിലയിരുത്തി നടപടി സ്വീകരിക്കുമെന്ന്‌ സഖറിയ വര്‍ഗീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.