ആർ.സി.ഇ.പി കരാർ: പ്രധാനമന്ത്രിക്ക് നിവേദനം

കോട്ടയം: ആർ.സി.ഇ.പി കരാറിൽ കേന്ദ്രസർക്കാർ തുടരുന്ന അടവുനയം അവസാനിപ്പിച്ച് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സ്വത ന്ത്ര കർഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് എല്ലാ സംസ്ഥാനങ്ങളിലെയും കലക്ടർമാർവഴി പ്രധാനമന്ത്രിക്ക് നിവേദനം നൽകി. സംസ്ഥാനതല നിവേദനം കോട്ടയത്ത് കലക്ടർ പി.കെ. സുധീർ ബാബുവിന് സംസ്ഥാന ചെയർമാൻ അഡ്വ. വി.സി. സെബാസ്റ്റ്യൻെറ നേതൃത്വത്തിൽ വൈസ് ചെയർമാൻമാരായ ഡിജോ കാപ്പൻ, ജോർജ് ജോസഫ് തെള്ളിയിൽ, കൺവീനർമാരായ അഡ്വ. പി.പി. ജോസഫ്, വി.ജെ. ലാലി എന്നിവർ ചേർന്ന് സമർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.