കണ്ടങ്കയത്ത് സോളാര്‍ വേലി സ്ഥാപിക്കണം

മുണ്ടക്കയം: ശബരിമല വനാതിര്‍ത്തിയായ കോരുത്തോട് കണ്ടങ്കയത്ത് സോളാര്‍ വേലി സ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് അഞ്ചാം വാര്‍ഡ് പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് വി.ടി. അയ്യൂബ്ഖാന്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത്് പ്രസിഡൻറ് മോനിച്ചന്‍ കടുപ്പില്‍ അധ്യക്ഷതവഹിച്ചു. പി.സി. രാധാകൃഷ്ണന്‍, ഷാൻറി പൂവക്കുളം, കെ.കെ. തങ്കപ്പന്‍, സന്ധ്യ വിനോദ്, മേരിദാസ്, മുരളി എന്നിവര്‍ സംസാരിച്ചു. ഭൂഗര്‍ഭ വൈദ്യുതി കേബിള്‍: തടസ്സം പരിഹരിക്കുമെന്ന് മാണി സി. കാപ്പന്‍ പാലാ: വൈദ്യുതി വിതരണം സുഗമമാക്കാൻ ആരംഭിച്ച ഭൂഗര്‍ഭ വൈദ്യുതി കേബിള്‍ പദ്ധതിക്ക് കെ.എസ്.ടി.പി നല്‍കിയ സ്റ്റോപ് മെമ്മോ പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുമന്ത്രിമാരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കും. വികസന പ്രവര്‍ത്തനം തടയാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റോഡ് നവീകരണത്തിന് 3.20 കോടി അനുവദിച്ചു പാലാ: റോഡ് പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ 3.20 കോടി അനുവദിച്ചതായി മാണി സി. കാപ്പന്‍ എം.എല്‍.എ അറിയിച്ചു. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിർമിക്കാനാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. പാലാ ജനറല്‍ ആശുപത്രി റോഡ് (25 ലക്ഷം), കരൂർ-പയപ്പാര്‍ റോഡ് (24 ലക്ഷം), ഏരിമറ്റംപടി-ഏഴാച്ചേരി കുരിശുപള്ളി റോഡ് (21 ലക്ഷം), കോണിപ്പാട്-മങ്കൊമ്പ് റോഡ് (19 ലക്ഷം), പ്രവിത്താനം-മങ്കര മാര്‍ക്കറ്റ് റോഡ് ( 26 ലക്ഷം), വല്യാത്ത് -നീലൂര്‍ റോഡ് ( 70 ലക്ഷം), കൂത്താട്ടുകുളം-രാമപുരം റോഡ് ( എട്ടു ലക്ഷം), ചെങ്കല്ലേപ്പള്ളി-തച്ചുപുഴ റോഡ് (10 ലക്ഷം), ഇളങ്കുളം-ഇല്ലിക്കോണ്‍ റോഡ് ( 17 ലക്ഷം), ഇളങ്കുളം-നിരപ്പത്ത് ചര്‍ച്ച് റോഡ് (എട്ടു ലക്ഷം), തോപ്പില്‍പടി-തച്ചപ്പുഴ റോഡ് ( 14 ലക്ഷം), രാമപുരം -കടമ്പനാട്ടുവാതിക്കല്‍ കിഴിതിരി റോഡ് (എട്ടു ലക്ഷം), ഇളങ്കുളം -തമ്പലക്കാട് റോഡ് ( 20 ലക്ഷം), വാകക്കാട്-തഴയ്ക്കവയല്‍ ഞണ്ടുകല്ല് റോഡ് (50 ലക്ഷം) എന്നീ റോഡുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ തുക അനുവദിച്ചത്. ശബരിമല തീർഥാടനം തുടങ്ങുംമുമ്പ് റോഡുകളുടെ പുനര്‍നിർമാണം പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിർദേശം നല്‍കിയതായി എം.എല്‍.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.