ഗൃഹപ്രവേശം

ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂനിറ്റ്, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുമായി സഹക രിച്ച് ഹയർ സെക്കൻഡറി വിദ്യാർഥിനി ഷാമിലക്ക് നിർമിച്ചുനൽകിയ വീടിൻെറ നടത്തി. സ്‌കൂൾ മാനേജർ പ്രഫ. എം.കെ. ഫരീദ് ഷാമിലക്ക് ഉപഹാരം സമർപ്പിച്ചു. പ്രിൻസിപ്പൽ മിനി അഗസ്റ്റിൻ, എൻ.എസ്.എസ് കോഓഡിനേറ്റർ ഫെലിക്‌സാമ്മ ചാക്കോ, മുനിസിപ്പൽ കൗൺസിലർമാരായ അഡ്വ. വി.പി. നാസർ, സുബൈർ വെള്ളാപ്പള്ളി, റാഫി അബ്ദുൽ ഖാദർ, കോൺട്രാക്ടർ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. സിറാജിനെതിരെ നടപടിയെന്ന് ലീഗ് ഈരാറ്റുപേട്ട: നഗരസഭ ചെയർമാൻ തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട വിവാദ ഫോൺ സംഭാഷണത്തിലൂടെ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയ മുസ്ലിംലീഗ് നഗരസഭ പാർലമൻെററി പാർട്ടി ലീഡർ വി.എം. സിറാജിനെ അന്വേഷണവിധേയമായി തൽസ്ഥാനത്തുനിന്ന് നീക്കാൻ മുസ്ലിംലീഗ് നേതൃയോഗം തീരുമാനിച്ചു. മുനിസിപ്പൽ മുസ്ലിംലീഗ് പ്രസിഡൻറ് വി.എച്ച്. നാസർ അധ്യക്ഷതവഹിച്ചു. ഇതു സംബന്ധിച്ച പാർട്ടിതല അച്ചടക്കനടപടി ശിപാർശ ചെയ്യാൻ മേൽ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി മുനിസിപ്പൽ ലീഗ് ഭാരവാഹികൾ അറിയിച്ചു. മന്ത്രിക്ക് നിവേദനം നൽകി ഈരാറ്റുപേട്ട: താലൂക്ക് ആശുപത്രിയാക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഉത്തരവിട്ട ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയാക്കണമെന്നും കനിവ് 108 ആംബുലൻസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ഒപ്പിട്ട നിവേദനം നഗരസഭ ആക്ടിങ് ചെയർപേഴ്സൻ ബൾക്കീസ് നവാസ് ആരോഗ്യമന്ത്രി കെ.കെ. ശൈലജക്ക് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.