ഹരിത തെരഞ്ഞെടുപ്പിനെക്കുറിച്ച് ഓര്‍മിപ്പിച്ച്​ ഹരിതകേരളം മിഷന്‍

പത്തനംതിട്ട: പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാര്‍ഥികളെ ഹരിത തെരഞ്ഞെടുപ്പിനെക്കുറിച്ച് ഓര്‍മിപ്പിക്കാൻ ഹരിതകേര ളം മിഷന്‍ പ്രവര്‍ത്തകരും എത്തിയിരുന്നു‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പുറത്തിറങ്ങിയ സ്ഥാനാര്‍ഥികളെ സ്വീകരിക്കാൻ പുറത്ത് വൃക്ഷത്തൈയും കോട്ടൺ തുണിയിലുള്ള ബാഗുമായി ഹരിതകേരള മിഷൻ പ്രവർത്തകർ കാത്തുനിന്നിരുന്നു. ആദ്യം പത്രിക നൽകി പുറത്തിറങ്ങിയ കെ.യു. ജനീഷ്കുമാറിന് ഇവർ പേരത്തൈ നൽകിയാണ് എതിരേറ്റത്. ഒപ്പം സ്റ്റീൽ വാട്ടര്‍ ബോട്ടിലും മഷി പേനയും തുണിസഞ്ചിയും നൽകി. പിന്നീട് പി. മോഹൻരാജ്, കെ. സുരേന്ദ്രൻ എന്നിവർക്കും വൃക്ഷെത്തെയും കിറ്റും നൽകി. വൃക്ഷത്തൈകൾ സ്ഥാനാർഥികൾ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്ത് നട്ടശേഷമാണ് പോയത്. പ്രചാരണ ബോർഡുകൾ, പ്രചാരണ വാഹനങ്ങൾ അലങ്കരിക്കൽ, കൊടികൾ, തോരണങ്ങൾ, ഫ്ലക്സ് ഇവ പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് തയാറാക്കണമെന്ന നിർദേശങ്ങൾ അടങ്ങിയ ലഘുലേഖകളും എല്ലാവർക്കും വിതരണം ചെയ്തു. പരിപാടികൾ ഇന്ന് ഓമല്ലൂർ ചക്കുളത്തുകാവ് ദേവീക്ഷേത്രം: നവാഹയജ്ഞം, ദേവീഭാഗവത പാരായണം -7.00 കൂടൽ ദേവീക്ഷേത്രം: നവരാത്രി ഉത്സവം, ദേവീഭാഗവത പാരായണം -8.00 മലയാലപ്പുഴ നല്ലൂർ തോമ്പിൽ കൊട്ടാരം: ദേവീഭാഗവത നവാഹയജ്ഞം, ഉണ്ണിയൂട്ട് -11.00 മലയാലപ്പുഴ ദേവീക്ഷേത്രം: ദേവീഭാഗവത യജ്ഞം, അന്നദാനം -12.30 കോന്നി മഠത്തിൽക്കാവ് ഭഗവതീക്ഷേത്രം: നവരാത്രി സംഗീതോത്സവം, അന്നദാനം -1.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.