പ്രവൃത്തികൾ മോണിറ്ററിങ്​ സമിതി പരിശോധിച്ച ശേഷമെ ബില്ലുകൾ മാറി നൽകാവൂ

തൊടുപുഴ: നഗരസഭയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ അതത് മോണിറ്ററിങ് സമിതികൾ പരിശോധിച്ച ശേഷമേ ബില്ലുകൾ മാറി നൽകാവൂ എന്ന് കൗൺസിൽ യോഗം തീരുമാനമെടുത്തു. നഗരസഭ പ്രവൃത്തികൾ ഏറ്റെടുത്ത കരാറുകാർ നിർമാണം യഥാസമയം പൂർത്തീകരിക്കുന്നില്ല, കരാറുകാരനെക്കൊണ്ട് നിർമാണം കൃത്യമായി ചെയ്യിക്കാൻ ചെയർപേഴ്സൻ െജസി ആൻറണി നടപടി സ്വീകരിക്കുന്നില്ല എന്നീ ആരോപണങ്ങൾ എൽ.ഡി.എഫ് കൗൺസിലർ കെ.കെ. ഷിംനാസ് കൗൺസിലിൽ ഉന്നയിച്ചു. പ്രവൃത്തികൾ ഏറ്റെടുക്കുന്ന കരാറുകാരിൽ ചിലർ കൗൺസിലർമാരെയും ഭരണസമിതിയെയും നോക്കുകുത്തിയാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കൗൺസിലർമാർ ഒന്നടങ്കം ആരോപിച്ചു. ഇതേതുടർന്നാണ് തീരുമാനം. നഗരസഭ ഉടമസ്ഥതയിലുള്ള ആംബുലൻസിൻെറ വാടകയായി ജീവനക്കാർ അമിതകൂലി ഈടാക്കുന്നത് സംബന്ധിച്ച് മുൻ ചെയർപേഴ്സൻ മിനി മധു കൗൺസിൽ ആക്ഷേപം ഉന്നയിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ആംബുലൻസ് ഓട്ടം പോകുന്നതിൻെറ വിവരങ്ങൾ ലോഗ്ബുക്കിൽ രേഖപ്പെടുത്താറുണ്ടെന്നും ചെയർപേഴ്സൻ കൗൺസിലിനെ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.