IMP മദ്യപാനത്തിനിടെ ഹോട്ടൽമുറിയിൽ ടാക്​സിഡ്രൈവറെ കുത്തിക്കൊന്നു; സുഹൃത്ത് അറസ്​റ്റിൽ

തിരുവനന്തപുരം: മദ്യപാനത്തിനിെട വാക്തര്‍ക്കത്തെതുടർന്ന് ഹോട്ടല്‍മുറിയിൽ ടാക്സിഡ്രൈവറെ സുഹൃത്ത് കുത്തിക്കൊന്നു. പൂജപ്പുര ചാടിയറ പാതിരപ്പള്ളി െലയ്ൻ പി.ആർ.എ 103ൽ ശ്രീനിവാസൻ നായരാണ് (39) കൊല്ലപ്പെട്ടത്. സംഭവത്തിൽ പാപ്പനംകോട് വെസ്റ്റ് കൈത്തലയ്ക്കൽ പുത്തൻവീട്ടിൽ കലേഷിനെ (39) പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടൽമുറിയിൽ ഇവർക്കൊപ്പമുണ്ടായിരുന്ന ഗിരീഷ്, സന്തോഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന കൊല്ലംസ്വദേശി ജോസ് ഒളിവിലാണ്. ഇയാൾക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് സുഹൃത്തുക്കളായ കലേഷ്, ഗിരീഷ്, സന്തോഷ്, ജോസ് എന്നിവർക്കൊപ്പം തമ്പാനൂര്‍ എസ്.എസ് കോവില്‍റോഡിലെ ബോബന്‍ പ്ലാസ ഹോട്ടലിലെ 212ൽ ശ്രീനിവാസൻ മുറിയെടുത്തത്. ടാക്‌സിഡ്രൈവർമാരായ ശ്രീനിവാസനും സന്തോഷും ഗിരീഷും ജോസും നേരേത്ത സുഹൃത്തുക്കളാണ്. ഗിരീഷിൻെറ പരിചയക്കാരനാണ് കലേഷ്. മദ്യലഹരിയിൽ സന്തോഷും കലേഷും തമ്മിൽ വാക്തർക്കമുണ്ടാവുകയും ബിയർകുപ്പി അടിച്ചുപൊട്ടിച്ച് കലേഷ് സന്തോഷിനെ ആക്രമിക്കുകയും ചെയ്തു. ശ്രീനിവാസൻ ഇതുതടയാൻ ശ്രമിച്ചപ്പോൾ, കലേഷ് ശ്രീനിവാസൻെറ കഴുത്തിൽ കുപ്പികൊണ്ട് കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ശ്രീനിവാസ‍ൻെറ നിലവിളികേട്ട് ഹോട്ടലിലെ രണ്ടാംനിലയിലേക്ക് ജീവനക്കാര്‍ എത്തുന്നതിനിടെ കലേഷും ജോസും ഓടി രക്ഷപ്പെട്ടു. തുടർന്ന് മുറിയിൽ മദ്യലഹരിയിലായിരുന്ന ഗിരീഷിനെയും സന്തോഷിനെയും ജീവനക്കാരാണ് പൊലീസിൽ ഏൽപിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രാത്രിയോടെ പാപ്പനംകോട് െവച്ച് കലേഷിനെ പിടികൂടിയത്. ഹോട്ടൽമുറിയിൽ ഫോറന്‍സിക് വിദഗ്ധര്‍ തെളിവ് ശേഖരിച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. വിവിധ ട്രാവൽസുകളിവായി ജോലിനോക്കുന്ന ശ്രീനിവാസൻ ജോലിക്കായി രണ്ടുദിവസം മുമ്പാണ് വീട്ടിൽനിന്നിറങ്ങിയത്. പരേതനായ നാഗപ്പൻ നായരുടെയും ശാന്തകുമാരിയുടെയും മകനാണ് അവിവാഹിതനായ ശ്രീനിവാസൻ. സഹോദരങ്ങൾ: അനിൽകുമാർ, മായ മോഹൻ. ഫോട്ടോ ക്യാപ്ഷൻ മരണപ്പെട്ട ശ്രീനിവാസൻ നായർ ( photo file name- 1001) അറസ്റ്റിലായ കലേഷ് (photo file name- 1002)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.