പാലായിൽ യു.ഡി.എഫ്​ വിജയത്തിനായി പ്രവർത്തിക്കും -ജോസഫ്​ വിഭാഗം

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജോസഫ് വിഭാഗം. വ്യാഴാഴ്ച രാത്രി പാ ലാ മുണ്ടുപാലത്ത് ചേർന്ന ജോസഫ് വിഭാഗം നേതൃേയാഗത്തിലാണ് തീരുമാനം. എന്തെല്ലാം പ്രകോപനമുണ്ടായാലും അതെല്ലാം വകവെക്കാതെ മുന്നോട്ടുപോകും. 14ന് നടക്കുന്ന യു.ഡി.എഫ് നേതൃയോഗത്തിൽ ജോസഫ് പങ്കെടുക്കുമെന്നും നേതാക്കൾ അറിയിച്ചു. ജില്ല പ്രസിഡൻറ് സജി മഞ്ഞക്കടമ്പൻ അധ്യക്ഷതവഹിച്ചു. മോന്‍സ് ജോസഫ് എം.എൽ.എ, ജനറൽ സെക്രട്ടറി ജോയി എബ്രഹാം, ഉണ്ണിയാടൻ അടക്കമുള്ള നേതാക്കൾ യോഗത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.