സി.പി.എം ഓണക്കാല ജൈവവിപണിക്ക്​ തുടക്കം

പൊൻകുന്നം: സി.പി.എം നേതൃത്വത്തിൽ തുടങ്ങുന്ന 1000 ഓണക്കാല വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം എലിക്കുളം ഫെയ്സ് ഇക്കോ ഷോ പ്പിൽ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിർവഹിച്ചു. ഓണക്കാലം ലക്ഷ്യമിട്ട് സി.പി.എം നടത്തിയ സംയോജിത കൃഷി ഉൽപന്നങ്ങളുടെ വിപണനത്തിനായാണ് 1000 ഓണവിപണികൾ തുടങ്ങുന്നത്. സംയോജിത കൃഷി ജില്ല ചെയർമാൻ പ്രഫ. എം.ടി. ജോസഫ് അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസ്, ജില്ല സെക്രട്ടറി വി.എൻ. വാസവൻ, പി.എൻ. പ്രഭാകരൻ, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ. രാജേഷ്, കർഷക കൂട്ടായ്മ പ്രസിഡൻറ് എസ്. ഷാജി, സെക്രട്ടറി കെ.ആർ. മന്മഥൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.