തൊടുപുഴയാറ്റിലേക്ക്​ ചാടാൻ ശ്രമിച്ച സ്​ത്രീയെ ടാക്‌സി ഡ്രൈവര്‍മാര്‍ രക്ഷ​ിച്ചു

തൊടുപുഴ: പാലത്തിൽനിന്ന് തൊടുപുഴയാറ്റിലേക്ക് ചാടാൻ ശ്രമിച്ച സ്ത്രീയെ ടാക്‌സി ഡ്രൈവർമാർ രക്ഷിച്ചു. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. കരിമണ്ണൂർ സ്വദേശിനിയായ 55കാരിയെയാണ് ഇവർ രക്ഷിച്ചത്. നഗരസഭ പാർക്കിന് സമീപം നടപ്പാലത്തിനടിയിലെ ഇരുമ്പ് കേഡറിലൂടെ ഇവർ നടന്നു നീങ്ങുന്നത് ഗാന്ധിസ്‌ക്വയറിന് സമീപത്തെ പഴയ ബസ്സ്റ്റാൻഡിലുണ്ടായിരുന്ന ടാക്‌സി ഡ്രൈവർമാർ കണ്ടതാണ് രക്ഷയായത്. ഡ്രൈവർമാർ ഉച്ചത്തിൽ വിളിക്കുകയും ഇരുമ്പ് കേഡറിന് എതിർദിശയിലൂടെ ഇവർക്കരികിലേക്ക് എത്തി താഴെയെത്തിക്കുകയുമായിരുന്നു. ഇതിനകം തൊടുപുഴ പൊലീസും അഗ്നിരക്ഷ സേന വിഭാഗത്തിലെ സ്‌കൂബ ടീമും സ്ഥലത്തെത്തി. തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ച ഇവർ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു. പിന്നീട് ഇവരെ സഹോദരനൊപ്പം പറഞ്ഞയക്കുകയായിരുന്നു. രണ്ടുദിവസം മുമ്പ് ഇവിടെ പാലത്തിൽനിന്ന് ചാടിയ യുവതിയെ ഇതര സംസ്ഥാന തൊഴിലാളികൾ രക്ഷിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.