ഖാദി ബോര്‍ഡ് തൊഴിലാളികള്‍ക്ക് പ്രളയ ദുരിതാശ്വാസ സഹായം

വൈക്കം: കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിൻെറ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ ഖാദി ഗ്രാമവ്യവസായ തൊഴിലാളികൾക്ക് പ്രളയ ദുരിതാശ്വാസ സഹായം വിതരണം ചെയ്തു. ഉദയനാപുരം ഖാദി ഗ്രാമവ്യവസായ ഉൽപാദന കേന്ദ്രത്തിൽ നടന്ന പരിപാടി ബോർഡ് ചെയർപേഴ്‌സൻ സോണി കോമത്ത് ഉദ്ഘാടനം ചെയ്തു. ഖാദി ബോർഡ് ജില്ല ഓഫിസർ കെ.എസ്. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബോർഡ് മെംബർമാരായ ടി.എല്‍. മാണി, ടി.വി. ബേബി, ജില്ല സെക്രട്ടറി ഗിരിജ മണി, കെ. മഹാദേവൻ, ജി. സുലോചന, പി.എസ്. ദിലീപ് കുമാർ, ഷിബു ഡി. അറയ്ക്കൽ, മിൽട്ടൺ എടശ്ശേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.