IMP ഖനന നിരോധനം പിൻവലിച്ചതിനെതിരെ രൂക്ഷ വിമർശവുമായി വി.എസ്​

തിരുവനന്തപുരം: മഴക്ക് ശമനം വന്നതിനു പിന്നാലെ ഖനന നിരോധനം പിൻവലിച്ച സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. 'താഴ്വാരങ്ങളില്‍ മൃതദേഹം തിരയുന്നതിനിടെ കുന്നിന്‍മുകളിലെ ക്വാറികള്‍ക്ക് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്താന്‍ സര്‍ക്കാറിന് കഴിയണ'മെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഭൂമാഫിയകളുടെ പണക്കൊഴുപ്പിന് വിട്ടുകൊടുക്കാനുള്ളതല്ല, സാധാരണ ജനങ്ങളുടെ ജീവനും സ്വത്തും ജീവിക്കാനുള്ള അവകാശവും. ഇക്കാര്യത്തില്‍ ശാസ്ത്രീയ കാഴ്ചപ്പാടോടെ നടപടികളിലേക്ക് കടക്കുകയാണ് ഭരണകൂടങ്ങളുടെ ചുമതല. മണ്ണൊലിപ്പും ഉരുള്‍പൊട്ടലും ഉണ്ടായ മേഖലകളിലെല്ലാം കുന്നിടിക്കലിൻെറയും തടയണകളുടെയും ക്വാറികളുടെയും സാന്നിധ്യമുണ്ടെന്നത് യാദൃച്ഛികമല്ലെന്നാണ് വിദഗ്ധ പ്രതികരണങ്ങളില്‍ കാണുന്നത്. താഴ്വാരങ്ങളിലെ കുടിലുകളും ചെറു ഭവനങ്ങളുമാണ് മാഫിയകളുടെ ആര്‍ത്തിയില്‍ ഒലിച്ചുപോയത്. കുന്നിന്‍മുകളിൽ ഇത്തരം വികസനം നടത്തുന്നത് നവകേരള നിര്‍മാണമെന്ന കാഴ്ചപ്പാടിന് വിരുദ്ധമാണ്-വി.എസ് വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.