അടിയന്തര ധനസഹായം അര്‍ഹരായ എല്ലാവര്‍ക്കും ലഭ്യമാക്കണം -മന്ത്രി പി. തിലോത്തമന്‍

കോട്ടയം: പ്രകൃതി ക്ഷോഭ ദുരിതബാധിതര്‍ക്ക് അടിയന്തര സഹായധനമായി സര്‍ക്കാര്‍ അനുവദിച്ച 10,000 രൂപ നല്‍കുന്നതിനുള്ള പട്ടിക തയാറാക്കുമ്പോള്‍ അര്‍ഹരായ ഒരാള്‍പോലും ഒഴിവാക്കപ്പെടരുതെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍ നിര്‍ദേശിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനു കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനസഹായത്തിന് അര്‍ഹതയുള്ളവരെ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇതിനായി പഞ്ചായത്ത് സെക്രട്ടറിമാരുടെയും വില്ലേജ് ഓഫിസര്‍മാരുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ താഴേ തട്ടില്‍ സംയുക്ത പരിശോധന നടത്തണം. പരിശോധന പൂര്‍ത്തിയാക്കി പ്രാഥമിക പട്ടിക സെപ്റ്റംബര്‍ മൂന്നിന് പ്രസിദ്ധീകരിക്കണം. പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തണം. ആക്ഷേപങ്ങളില്‍ തീർപ്പ് കൽപിച്ച് ഏഴിന് എല്ലാവര്‍ക്കും പണം ലഭ്യമാക്കണം. കലക്ടര്‍ പി.കെ. സുധീര്‍ ബാബു, സബ് കലക്ടര്‍ ഈശ പ്രിയ, എ.ഡി.എം അലക്‌സ് ജോസഫ്, പാലാ ആര്‍.ഡി.ഒ അനില്‍ ഉമ്മന്‍, ഡെപ്യൂട്ടി കലക്ടര്‍(എല്‍.എ) മോന്‍സി പി. അലക്‌സാണ്ടര്‍, വകുപ്പുകളുടെ ജില്ലതല മേധാവികള്‍, തഹസില്‍ദാര്‍മാര്‍ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.