പിരിച്ചുവിട്ട മണിയാപറമ്പ് ക്യാമ്പിലെ 14 കുടുംബങ്ങൾക്ക് മടങ്ങാനായില്ല

ഗാന്ധിനഗർ: പിരിച്ചുവിട്ട മണിയാപറമ്പ് എസ്.എൻ.ഡി.പി യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ താമസിച്ചിരുന്ന 14 കുടുംബ ങ്ങൾക്ക് തിരിച്ചുപോകാൻ കഴിഞ്ഞില്ല. അതിലൊരു കുടുംബം അയ്മനം പഞ്ചായത്തിലുൾപ്പെട്ടതാണ്. വെള്ളപ്പൊക്കത്തിൽ ആർപ്പൂക്കര പഞ്ചായത്തിൽ ആദ്യമായി മടവീഴ്ചയുണ്ടായ 100 ഏക്കർ വരുന്ന ആര്യാട്ടൂഴം പാടശേഖരത്തിൻെറ പുറംബണ്ട് പ്രദേശത്ത് താമസക്കാരായ ഇവരുടെ വീട്ടിൽനിന്ന് വെള്ളം ഇറങ്ങാത്തതാണ് കാരണം. ഭക്ഷണസാമഗ്രികളും മറ്റും പഞ്ചായത്ത് എത്തിച്ചുകൊടുക്കുന്നത് ക്യാമ്പിൽ തന്നെ പാചകം ചെയ്തു കഴിക്കുകയാണ് 21പേരും. രണ്ടുദിവസത്തിനുള്ളിൽ ഇവർക്ക് തിരിച്ചുപോവാൻ കഴിയുമെന്ന് ക്യാമ്പ് കോഓഡിനേറ്റർ പി.സി. മനോജ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.