കെ.ബി. രാജന്‍ കോരുത്തോട് പഞ്ചായത്ത് പ്രസിഡൻറ്​

മുണ്ടക്കയം: കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി സി.പി.ഐയിലെ കെ.ബി. രാജന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഭരണകക്ഷിയിലെ മൂന്നുപേരുടെയും പ്രതിപക്ഷത്തെ രണ്ടുപേരുടെയും വോട്ട് അസാധുവായി. 13 അംഗ സമിതിയില്‍ മൂന്നിനെതിരെ അഞ്ചുവോട്ടിനാണ് രാജന്‍ തെരഞ്ഞെടുക്കപ്പെട്ടു. സി.പി.എം-അഞ്ച്, സി.പി.ഐ-മൂന്ന് എന്നതായിരുന്നു എല്‍.ഡി.എഫ് അംഗസംഖ്യ. ഇതില്‍ സി.പി.എമ്മിലെ പി.ടി. ജയന്‍, സൗമ്യ ബോബന്‍ എന്നിവരുടെയും സി.പി.ഐയിലെ ശശികല യശോധരൻെറയും വോട്ടാണ് ഭരണകക്ഷിക്ക് നഷ്ടമായത്. പ്രതിപക്ഷത്ത് കോണ്‍ഗ്രസിലെ കെ.കെ. തങ്കപ്പൻെറ വോട്ട് അസാധുവായപ്പോള്‍ മറ്റൊരു കോണ്‍ഗ്രസ് അംഗം രത്‌നമ്മ രവീന്ദ്രന്‍ ബാലറ്റ് പേപ്പര്‍ വാങ്ങിയെങ്കിലും വോട്ട് രേഖപ്പെടുത്തിയില്ല. സ്വതന്ത്ര അംഗം മിനി തങ്കച്ചൻ യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തു. പ്രതിപക്ഷാംഗങ്ങളുടെ വോട്ട് അസാധുവായിെല്ലങ്കില്‍ ഇരുമുന്നണിക്കും ഒപ്പത്തിനൊപ്പം വോട്ട് ലഭിക്കുമായിരുന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നില്ല. നിലവിൽ പ്രസിഡൻറായിരുന്ന സി.പി.ഐ അംഗം രാജു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ അസഭ്യം പറഞ്ഞത് വിവാദമായതോടെ രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.