മലയോരമേഖല ആശങ്കയിൽ; മുണ്ടക്കയത്ത് മൂന്നിടത്ത് ദുരിതാ​ശ്വാസ ക്യാമ്പ്

മുണ്ടക്കയം: തോരാത്ത മഴയിൽ ആശങ്കയൊഴിയാതെ മലയോര മേഖല. മുണ്ടക്കയത്തും മുപ്പത്തിനാലാംമൈലിലും ദുരിതാശ്വാസ ക്യാ മ്പുകള്‍ തുറന്നു. ക്യാമ്പുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മുണ്ടക്കയം സി.എം.എസ് എല്‍.പി സ്‌കൂള്‍, മുപ്പത്തിനാലാംമൈല്‍ സൻെറ് ആൻറണീസ് യു.പി സ്‌കൂള്‍, മേലോരം മരിയഗരോത്തി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. മുണ്ടക്കയം മുറികല്ലുംപുറം കോളനിയിലെ മണിമലയാറിൻെറ തീരത്ത് താമസിക്കുന്ന 28 കുടുംബങ്ങളിലെ 107പേരാണ് സി.എം.എസ് എല്‍.പി സ്‌കൂളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. 44 പുരുഷന്‍മാരും 55 സ്ത്രീകളും അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള എട്ടു കുട്ടികളുമാണ് മുണ്ടക്കയത്തെ ക്യാമ്പിലുള്ളത്. കൊക്കയാര്‍ പഞ്ചായത്തിലെ കല്ലേപ്പാലം ഭാഗെത്ത താമസക്കാരായ 40പേരെയാണ് പുല്ലകയാറില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് മുപ്പത്തിനാലാംമൈല്‍ സൻെറ് ആൻറണീസ് യു.പി സ്‌കൂളില്‍ താമസിപ്പിച്ചത്. 14 പുരുഷന്‍മാര്‍, 15 സ്ത്രികള്‍, 11 കുട്ടികള്‍ എന്നിവരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. കൊക്കയാര്‍ പഞ്ചായത്തിലെ മേലോരത്ത് ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശത്തെ താമസക്കാരായ മൂന്നു കുടുംബങ്ങളെ മേലോരം മരിയഗരോത്തി എൽ.പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. കോരുത്തോട് വില്ലേജില്‍ വ്യാപക നാശമാണ് ഉണ്ടായിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.