വഖ​ഫ്​ ബോർഡ്​ തെരഞ്ഞെടുപ്പ്​: കുടിശ്ശിക അടക്കാനുള്ള അവസാന തീയതി 30

കോട്ടയം: സംസ്ഥാന വഖഫ് ബോർഡിൻെറ മുത്തവല്ലിമാരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിൻെറ ഭാഗമായി മുത്തവല്ലിമാ രുടെ വോട്ടേഴ്സ് ലിസ്റ്റ് തയാറാക്കാൻ കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഒരുലക്ഷവും അതിൽ കൂടുതലും വരുമാനമുള്ള വഖഫുകൾ 2017-18 വരെയുള്ള സാമ്പത്തികവർഷത്തെ ബോർഡ് വിഹിത കുടിശ്ശിക ബോർഡിൻെറ കോട്ടയം ഡിവിഷനൽ ഓഫിസിൽ അടച്ചുതീർക്കണമെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 30ന് മുമ്പ് കുടിശ്ശിക അടച്ചുതീർക്കുന്ന വഖഫുകളെ മാത്രമേ വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയുള്ളൂ. കുടിശ്ശിക അടച്ചുതീർത്ത മേൽപ്രകാരമുള്ള വഖഫുകളെ പ്രതിനിധാനം ചെയ്ത് വോട്ടവകാശം ലഭിക്കേണ്ട മുത്തവല്ലിയുടെ പേര് വഖഫിലെ സ്ഥാനം, വിലാസം എന്നിവ ആഗസ്റ്റ് അഞ്ചിന് മുമ്പ് കോട്ടയം ഡിവിഷനൽ ഓഫിസിൽ സമർപ്പിക്കും. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന പേര് വിവരങ്ങൾ വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തില്ലെന്ന് ഡിവിഷനൽ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.