പത്തനംതിട്ട ലൈവ്​-3

77ലും എല്ലുമുറിയെ പണി മാത്രം 77ലും അന്നത്തിനു വകതേടി തൊഴിലുറപ്പു പണിക്കു പോവുകയാണ് ഹനീഫയും ഭാര്യ സുബൈദയും. ശാരീ രിക അവശതയുെണ്ടങ്കിലും അടുപ്പു പുകയാൻ മറ്റു വഴിയില്ല. ചിറ്റാർ പഞ്ചായത്തിലെ രണ്ടാംവാർഡായ പന്നിയാറിലെ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളാണ് ഇരുവരും. പന്നിയാർ ലക്ഷംവീട് കോളനിയിലെ താമസക്കാരനായ ഹനീഫക്കും കുടുംബത്തിനുമുള്ളത് മൂന്ന് സൻെറ് ഭൂമിയും ചെറിയ വീടുമാണ്. ഗ്രാമപഞ്ചായത്തിൽനിന്ന് ഐ.എ.വൈ പദ്ധതി പ്രകാരം ലഭിച്ച വീട്ടിലാണ് താമസം. മകനും മകളും വിവാഹശേഷം മറ്റൊരിടത്താണ് താമസം. തൊഴിലുറപ്പ് പദ്ധതി നിലവിൽവന്ന വർഷം മുതൽ ഇവർ രണ്ടുപേരും ഈ തൊഴിലാണ് ചെയ്യുന്നത്. കിട്ടുന്ന തുച്ഛവരുമാനമാണ് ഏക ആശ്രയം. പണി ചെയ്തു മാസങ്ങൾ കഴിഞ്ഞാണ് ശമ്പളം ഇവരുടെ അക്കൗണ്ടുകളിലെത്തുന്നത്. തൊഴിലുറപ്പ് പദ്ധതി വരുംമുമ്പ് നാട്ടിലെ പറമ്പുകളിലെ കൃഷിപ്പണിക്കുപോയിരുന്നു ഹനീഫ. ഇപ്പോൾ കൂടുതൽ ചെയ്യുന്നത് കിണർ നിർമാണം, കരിങ്കൽ സംരക്ഷണഭിത്തി കെട്ടൽ, മഴക്കുഴി നിർമാണം, ഈടി കെട്ടൽ തുടങ്ങിയ ജോലികളാണ്. പന്നിയാർ വാർഡിൽ തൊഴിലുറപ്പു പദ്ധതിയിൽ 56 തൊഴിലാളികളുണ്ട്. ഇതിൽ ഏറ്റവും പ്രായംകൂടിയ തൊഴിലാളികളാണ് ഇരുവരും. ശാരീരിക അവശതക്കിടയിലും നാട്ടിലെ ഏത് ആവശ്യത്തിനും ഇവർ തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാറുണ്ട്. PTL153 Haneefa And Wife Subaida-Chittar ഹനീഫ വീട്ടിൽ PTL152 Haneefa - Chittar ഹനീഫയും ഭാര്യ സുബൈദയും തയാറാക്കിയത്: തോപ്പിൽ രജി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.