കാഞ്ചിയാർ രാജൻ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ്​ പ്രസിഡൻറ്​

കട്ടപ്പന: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറായി എൽ.ഡി.എഫിലെ കാഞ്ചിയാർ രാജൻ െതരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ് ധാര ണ പ്രകാരം സി.പി.ഐയിലെ ജിജി കെ. ഫിലിപ്പ് കഴിഞ്ഞ 31ന് വൈസ് പ്രസിഡൻറ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് െതരഞ്ഞെടുപ്പ് നടന്നത്. 13 അംഗ പഞ്ചായത്തിൽ നടന്ന വോട്ടെടുപ്പിൽ ഏഴ് വോട്ട് നേടിയാണ് കാഞ്ചിയാർ രാജൻ വിജയിച്ചത്. എതിർ സ്ഥാനാർഥി യു.ഡി.എഫിലെ സാബു വയലിലിന് ആറ് വോട്ടു ലഭിച്ചു. ബ്ലോക്ക് പ്രസിഡൻറ് സാലി ജോളി പുതിയ വൈസ് പ്രസിഡൻറ് കാഞ്ചിയാർ രാജന് സത്യവാചകം ചൊല്ലിക്കൊടുത്തു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സാലി ജോളി രാജിെവച്ചു കട്ടപ്പന: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സാലി ജോളി തൽസ്ഥാനം രാജിെവച്ചു. 43 മാസത്തെ ഭരണത്തിന് ശേഷമാണ് സ്ഥാനം ഒഴിയുന്നത്. എൽ.ഡി.എഫ് മുന്നണി ധാരണ പ്രകാരമാണ് രാജി. ബി.ഡി.ഒ ബി. ധനേഷിന് രാജിക്കത്ത് സമർപ്പിച്ചു. 13 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫിന് ഏഴും യു.ഡി.എഫിന് ആറും അംഗങ്ങളാണുള്ളത്. സി.പി.എമ്മിന് അഞ്ചും സി.പി.െഎക്ക് രണ്ടും അംഗങ്ങളുള്ള ഇടതുപക്ഷമാണ് ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത്. അടുത്ത 17 മാസം സി.പി.െഎക്കാണ് പ്രസിഡൻറ് സ്ഥാനം. പുതുതായി ചുമതലയേറ്റ വൈസ് പ്രസിഡൻറ് കാഞ്ചിയാർ രാജൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ബി.ഡി.ഒ ബി. ധനേഷ്, ജീവനക്കാർ, വിവിധ രാഷ്ട്രീയ, സാംസ്കാരിക സംഘടന പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.