പിണറായി കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ കേരളം കടക്കെണിയിലാകും -കെ.സി. ജോസഫ്

കോട്ടയം: പിണറായി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ കടക്കെണിയിലായ സംസ്ഥാന ം കേരളമാകുമെന്ന് കെ.സി. ജോസഫ് എം.എല്‍.എ. കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻെറ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിഫ്ബിയെന്ന വെള്ളാനയെ കാട്ടിയാണ് പിണറായി പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍, കിഫ്ബിക്ക് പണം സമാഹരിക്കാന്‍ പ്രയോഗിക നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. യഥാർഥത്തില്‍ സംസ്ഥാനത്ത് വികസന നിരോധനമാണ്. സര്‍ക്കാര്‍ അനുദിനം വന്‍കടക്കെണിയിലേക്കാണ് പോകുന്നത്. പൊതുമേഖല സ്ഥാപനങ്ങളില്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കി സ്വകാര്യവത്കരിക്കുകയാണ്. നരേന്ദ്രമോദി അദാനിയെ സഹായിക്കുന്നത് പോലെ പിണറായി വിജയന്‍ കേരളത്തില്‍ റിലയന്‍സിനു വളരാന്‍ സാമ്പത്തിക ലാഭം ഉണ്ടാക്കി കൊടുക്കുകയാണ്. അതിൻെറ ഭാഗമാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പ് അവകാശം റിലയന്‍സിനു നല്‍കിയത്. ഭരണഘടന സ്ഥാപനങ്ങളെ അട്ടിമറിച്ചാണ് ബി.ജെ.പിയും മോദിയും ദേശീയതലത്തില്‍ നേടിയ തെരഞ്ഞെടുപ്പ് വിജയം. തെരഞ്ഞെടുപ്പ് കമീഷന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പോഷകസംഘടനപോലെയാണ് പ്രവര്‍ത്തിച്ചത്. മോദിയുടെ അധികാരത്തിലേക്കുള്ള മടങ്ങിവരവ് ആശങ്ക ഉണ്ടാക്കുന്നതാണെന്നും അേദ്ദഹം പറഞ്ഞു. കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് തമ്പാനൂര്‍ രവി അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ്, വി. അബ്ദുൽ ബഷീര്‍, കെ. ഉണ്ണികൃഷ്ണന്‍, കെ.ആര്‍. കുറുപ്പ്, വി.പി. മോഹനന്‍, കെ.കെ. സാബു, ബിജു കരുണാകരന്‍, കെ. അനില്‍കുമാര്‍, യു.ജി. ജോജി, രാജി ദാമോദരന്‍, വി.കെ. രേഖ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന പ്രസിഡൻറായി തമ്പാനൂര്‍ രവിയെയും ജനറല്‍ സെക്രട്ടറിയായി കെ. ഉണ്ണികൃഷ്ണനെയും ട്രഷററായി പി. ബിജുവിനെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.