സീബ്രാലൈനുകൾ മാഞ്ഞു​; സുരക്ഷയില്ലാതെ വിദ്യാർഥികളുടെ യാത്ര

കോട്ടയം: നഗരത്തിലെ പ്രധാന ജങ്ഷനുകളിലും സ്കൂളുകൾക്ക് മുന്നിലും സീബ്രാലൈനുകൾ മാഞ്ഞതോടെ സുരക്ഷയില്ലാതെ വിദ് യാർഥികളുടെ യാത്ര. സ്കൂൾ തുറന്നതോടെ രാവിലെയും വൈകീട്ടും അപകട സാധ്യതയേറി. വിദ്യാർഥികൾക്ക് സുരക്ഷയൊരുക്കി പൊലീസും എക്സൈസും മോട്ടോർ വാഹനവകുപ്പും സുരക്ഷ നടപടികളുമായി രംഗത്തുണ്ട്. എന്നാൽ, നഗരത്തിലെ തിരക്കേറിയ പാതകൾ മുറിച്ചുകടക്കാൻ വിദ്യാർഥികൾ ആശ്രയിക്കുന്ന സീബ്രാവരകൾ പലയിടത്തും മാഞ്ഞു. കുട്ടികൾക്കായുള്ള യാത്രസംവിധാനങ്ങൾ കുറ്റമറ്റതാക്കാനും കാര്യക്ഷമമാക്കാനും ജില്ല പൊലീസ് ആവിഷ്കരിച്ച റെയിൻബോ പദ്ധതിയിലൂടെ സ്കൂൾ അധികൃതർക്കും ഡ്രൈവർമാർക്കും നിരവധി മാർഗനിർദേശങ്ങൾ നൽകിയെങ്കിലും 'സീബ്രാലൈനിൻെറ കാര്യത്തിൽ വേണ്ട പരിഗണന നൽകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ലോഗോസ് ജങ്ഷനിൽ വിദ്യാലയങ്ങളിേലക്കും സമീപ റോഡുകളിേലക്കും കുട്ടികൾക്ക് റോഡ് മുറിച്ചുകടക്കാൻ മൂന്ന് സീബ്രാ വരകളാണുള്ളത്. സൻെറ് ജോസഫ്സ് സ്കൂളിന് മുന്നിലും ലോഗോസ് ബസ് സ്റ്റോപ്പിലും കഞ്ഞിക്കുഴിക്കുള്ള ബൈപാസിലുമാണിത്. മൂന്നിടത്തും മാഞ്ഞവരകൾ ഇനിയും തെളിച്ചിട്ടില്ല. കഞ്ഞിക്കുഴിയിലും ഗതാഗക്കുരുക്ക് രൂക്ഷമാണ്. കഞ്ഞിക്കുഴി മൗണ്ട് കാർമൽ, ഹോളി ഫാമിലി സ്കൂളിലേക്ക് നിരവധി വിദ്യാർഥികളാണ് എത്തുന്നത്. നഗരസഭ കോംപ്ലക്സിന് മുന്നിൽ ടാക്സി സ്റ്റാൻഡിനുള്ള മുന്നിലാണ് സീബ്രാലൈനുകളുള്ളത്. ഇതിന് തെളിച്ചമില്ല. കഞ്ഞിക്കുഴിയിൽ സിഗ്നൽ ലൈറ്റുകൾ ഉണ്ടെങ്കിലും പ്രവർത്തിക്കാത്തതിനാൽ പൊലീസ് സേവനം ഉപയോഗിച്ചാണ് ഗതാഗതം നിയന്ത്രിക്കുന്നത്. തിരക്കേറുേമ്പാൾ കളത്തിപടി മുതൽ കലക്ടറേറ്റ് വരെ വാഹനങ്ങളുടെ നീണ്ടനിരയുണ്ടാകും. ഇതിനൊപ്പം പുതുപ്പള്ളി-കൊല്ലാട് ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങളും കഞ്ഞിക്കുഴിയിലാണ് സംഗമിക്കുന്നത്. സിഗ്നൽ കടന്ന് മണർകാട് ഭാഗത്തേക്ക് വാഹനങ്ങൾ അതിവേഗം പോകുന്നതാണ് പ്രധാനപ്രശ്നം. ജങ്ഷനിൽ സ്കൂളുണ്ടെന്ന ധാരണപോലും ഇല്ലാതെയാണ് പല വാഹനങ്ങളും പായുന്നത്. കഞ്ഞിക്കുഴിയിൽനിന്ന് കോട്ടയം ഭാഗത്തേക്കു വരുന്ന ബസുകൾ നിർത്തുന്നതിന് സമീപത്തെ സീബ്രാലൈനും മാഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്ന വരയാണിത്. കോട്ടയം സി.എം.എസ് കോളജ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകാനുള്ള ചാലുകുന്ന്-ചുങ്കം റോഡിലെ സീബ്രാലൈനും മാഞ്ഞുതുടങ്ങി. ഇതിനൊപ്പം നഗരത്തിലെ വിവിധ റോഡുകളിലും സീബ്രാലൈനുകളില്ലാത്തത് കാല്‍നടക്കാരെ വലക്കുന്നു. തിരുനക്കര, പുളിമൂട് ജങ്ഷൻ, പോസ്റ്റ് ഓഫിസ്, നട്ടാശ്ശേരി, ബസേലിയോസ് കോളജ് കവാടം, ബേക്കർ ജങ്ഷൻ എന്നിവിടങ്ങളിൽ സീബ്രാലൈന്‍ ഉണ്ടെങ്കിലും യാത്രക്കാരെ കണ്ടില്ലാത്ത ഭാവത്തോടെയാണ് വാഹനങ്ങളുടെ മരണപ്പാച്ചിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.