കേരള കോൺഗ്രസ്​: കോൺഗ്രസ്​ നേതൃത്വം ഇടപെടണമെന്ന്​ ഡി.സി.സി

കോട്ടയം: കേരള കോൺഗ്രസിലെ പഴസ്യവിഴുപ്പലക്കൽ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ല കോൺഗ്രസ് നേതൃത്വം. ല ോക്സഭ തെരഞ്ഞെടുപ്പിലെ മിന്നുംവിജയത്തിൻെറ തിളക്കം കുറക്കാൻ ഇതിടയാക്കുന്നുണ്ട്. തർക്കങ്ങൾ തുടരുന്നത് യു.ഡി.എഫിനെ ബാധിക്കും. പ്രവർത്തകർ നിരാശയിലാണ്. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കലഹങ്ങൾ യു.ഡി.എഫിൻെറ കെട്ടുറപ്പിനെ ബാധിക്കും. തർക്കം തീർക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം ഇടപെടണമെന്നാവശ്യപ്പെട്ട് ഡി.സി.സി നേതൃത്വം പ്രമേയവും പാസാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.