കവിയൂർ രേവമ്മ അനുസ്മരണം

തിരുവല്ല: കവിയൂർ ഗ്രാമപഞ്ചായത്ത് ആസ്ഥാന മന്ദിരത്തിന് ഡോ. കവിയൂർ രേവമ്മയുടെ പേര് നൽകണമെന്ന് രേവനാദം എന്ന കവിയൂ ർ രേവമ്മ അനുസ്മരണത്തിലൂടെ തപസ്യ കലാസാഹിത്യ വേദി ആവശ്യപ്പെട്ടു. തപസ്യ സംസ്ഥാന സഹസംഘടന സെക്രട്ടറി ശിവകുമാർ അമൃതകല അനുസ്മരണ പ്രഭാഷണം നടത്തി. തിരുവല്ല താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ നടന്ന ഡോ. കവിയൂർ രേവമ്മ സ്മൃതി സംഗീത സംവിധായകൻ രവീന്ദ്രൻ തിരുവല്ല ഉദ്ഘാടനം ചെയ്തു. യുവ ചലച്ചിത്ര സംഗീത സംവിധായകൻ വിനു തോമസ് മുഖ്യാതിഥിയായി. തപസ്യ മേഖല സംഘടന സെക്രട്ടറി ഉണ്ണികൃഷ്ണൻ വസുദേവം ആമുഖപ്രസംഗം നടത്തി. 2019 ഒക്ടോബർ എട്ടിന് രേവ സംഗീതോത്സവത്തിൻെറ വിളംബരം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ദിനേശ് നടത്തി. തിരുവല്ല താലൂക്ക് സമിതികാര്യ അധ്യക്ഷൻ എം.ആർ. സതീശ് അധ്യക്ഷത വഹിച്ചു. തൃക്കവിയൂർ മഹാദേവ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് എം.ഡി. ദിനേശ്കുമാർ, തപസ്യ ജില്ല സഹസംഘടന സെക്രട്ടറി സന്തോഷ് സദാശിവമഠം, കവിയൂർ എസ്.എൻ.ഡി.പി ശാഖ പ്രസിഡൻറ് എം.ജെ. മഹേശൻ എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി സുമേഷ് കുമാർ സ്വാഗതവും വൈസ് പ്രസിഡൻറ് പ്രഭ സതീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.