ജീവിതവും സാഹിത്യവും തമ്മിലുള്ള അകലം ബഷീർ കുറച്ചു -പെരുമ്പടവം

തലയോലപ്പറമ്പ്: ജീവിതവും സാഹിത്യവും തമ്മിലുള്ള അകലം ഏറ്റവും കുറച്ച എഴുത്തുകാരിൽ മുമ്പനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് പെരുമ്പടവം ശ്രീധരൻ. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ ബഷീർ അമ്മമലയാളം സാഹിത്യ കൂട്ടായ്മ 'ഒരു സങ്കീർത്തനം പോലെ' നോവലിൻെറ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ജി സർവകലാശാല യൂനിയൻ മുൻ ചെയർപേഴ്സൻ പി.എൻ. േഹന അധ്യക്ഷത വഹിച്ചു. പ്രബന്ധാവതരണവും സമ്മേളന ഉദ്ഘാടനവും മാധ്യമപ്രവർത്തകൻ ജോസ് പനച്ചിപ്പുറം നിർവഹിച്ചു. പുസ്തക പ്രസാധകൻ ആശ്രാമം ഭാസി, എഴുത്തുകാരൻ വൈക്കം ദേവരാജ് എന്നിവരെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു മികച്ച വിജയികൾക്ക് ഉപഹാരം നൽകി. മോഹൻ ഡി. ബാബു, പ്രഫ. കെ.എസ്. ഇന്ദു, പി.ജി. ഷാജിമോൻ, ഡോ. വി.ടി. ജലജാകുമാരി, കെ.ബി. പ്രസന്നകുമാർ, അഡ്വ. എൻ. ചന്ദ്രബാബു, അഡ്വ. രാജി പി. ജോയി, അഡ്വ. എ. ശ്രീകല, അബ്ദുൽ ആപ്പാഞ്ചിറ, ഡോ. പി.എച്ച്. ഇസ്മായിൽ, എം.കെ. ഷിബു, കെ.എം. ഷാജഹാൻ, ജസ്റ്റിൻ പി. ജയിംസ്, ടി.കെ. സഹദേവൻ, കെ.കെ. സചിവോത്തമൻ, ഡോ. എച്ച്.എസ്.പി, കെ.ആർ. സുശീലൻ, സി.ജി. ഗിരിജൻ ആചാരി, ലാലപ്പൻ മിഠായിക്കുന്ന് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.