ശതാബ്​ദി സ്മാരക ഷോപ്പിങ്​ കോംപ്ലക്സ് ഉദ്ഘാടനം നടത്തി

കല്ലറ: കേരള നവോത്ഥാനത്തിന് ചട്ടമ്പിസ്വാമികളും മന്നത്ത് പദ്മാനാഭനും വഹിച്ച പങ്ക് വളരെ വലുതാണെന്ന് എൻ.എസ്.എസ് പ ്രസിഡൻറ് പി.എൻ. നരേന്ദ്രനാഥൻ നായർ. പിന്നാക്കക്കാർക്ക് വഴിനടക്കാൻ മന്നത്തിൻെറ നേതൃത്വത്തിൽ നടത്തിയ മുന്നാക്ക ജാഥ കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു. 395ാം നമ്പർ കല്ലറ എൻ.എസ്.എസ് കരയോഗം നിർമിച്ച ശതാബ്ദി സ്മാരക ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.എസ്.എസ് വൈക്കം താലൂക്ക് യൂനിയൻ പ്രസിഡൻറ് ഡോ. സി.ആർ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. യൂനിയൻ സെക്രട്ടറി കെ.വി. വേണുഗോപാൽ, കരയോഗം പ്രസിഡൻറ് ടി.ആർ. ശിവശങ്കരപ്പിള്ള, സെക്രട്ടറി ടി.പി. പ്രണീത് കുമാർ, യൂനിയൻ കമ്മിറ്റി അംഗം പി. വേണുഗോപാൽ, നായകസഭ അംഗം സുരേഷ് കുമാർ, യൂനിയൻ അഡീ. സെക്രട്ടറി എസ്. മുരുകേശ്, വനിത യൂനിയൻ സെക്രട്ടറി ഇന്ദിരാമണി, കെ.കെ. വിജയാഭായി, എം. ഹേമലത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.