കാർഷിക മേഖലയിലെ അസംതൃപ്​തിയിൽ ആശങ്കയോടെ മുന്നണികൾ

കോട്ടയം: വിലയിടിവും കാർഷിക മേഖലയിലെ പ്രതിസന്ധിയും മധ്യകേരളത്തിലെ കാർഷിക-മലേയാര മേഖലകളിൽ വോട്ടിങ്ങിനെ കാര്യമായി ബാധിക്കുമോയെന്ന ആശങ്കയിൽ മുന്നണികളും സ്ഥാനാർഥികളും. പ്രളയദുരിതാശ്വാസ പ്രവർത്തനത്തിെല വീഴ്ചയും വർധിച്ചുവരുന്ന കർഷക ആത്മഹത്യകളും ഈമേഖലകളിൽ സജീവചർച്ചാ വിഷയമാണ്. പ്രളയം കനത്തനാശം വിതച്ച അപ്പർകുട്ടനാട് ഇപ്പോഴും ദുരിതത്തിൽ തന്നെ. റബർ അടക്കം ഉൽപന്നങ്ങളുടെ വിലയിടിവും കാർഷിക മേഖലയുടെ തകർച്ചയും വോട്ടിങ്ങിനെ കാര്യമായി സ്വാധീനിക്കുമെന്ന് തന്നെയാണ് തെരഞ്ഞെടുപ്പിൻെറ കൊട്ടിക്കലാശത്തിൻെറ ആവേശത്തിമിർപ്പിനിടയിലും പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിൽ വിലയിടിവ് സൃഷ്ടിച്ച ദുരിതങ്ങളിൽനിന്ന് ജനം മോചിതരല്ല. വോട്ടുചോദിച്ചെത്തിയവർക്ക് മുന്നിൽ ദുരിതവും സങ്കടവും കർഷകർ പങ്കുവെച്ചെങ്കിലും രാഷ്ട്രീയ നേതൃത്വത്തിൻെറ ആശ്വാസവചനങ്ങൾ അവരെ തൃപ്തരാക്കുന്നില്ല. റബർ വിലയിടിവും വ്യാപകമായി തുടരുന്ന ഇറക്കുമതിയും നിയന്ത്രിക്കണമെന്ന ആവശ്യംപോലും നടപ്പാക്കാത്തതിലുള്ള കടുത്ത അമർഷം കർഷകരും വിവിധ സംഘടനകളും മറച്ചുവെക്കുന്നുമില്ല. സ്വതന്ത്ര കർഷക സംഘടനകളുടെയും വിവിധ സഭാനേതാക്കളുടെയും പിന്തുണയും കർഷകർക്കുണ്ട്. റബർ, ഏലം, കുരുമുളക് അടക്കം മിക്ക ഉൽപന്നങ്ങൾക്കും വിലയിടിഞ്ഞിട്ടുണ്ട്. റബർ കർഷകർക്കൊപ്പം ആയിരക്കണക്കിനു ടാപ്പിങ് തൊഴിലാളികളും ദുരിതത്തിലാണ്. മധ്യകേരളത്തിൽ മാത്രം 12 ലക്ഷത്തോളം ചെറുകിട കർഷകരുണ്ടെന്നാണ് കണക്ക്. ഇൻഫാം അടക്കം വിവിധ സംഘടനകൾ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുതന്നെ കർഷക പ്രശ്നങ്ങൾ രാഷ്ട്രീയ നേതൃത്വത്തിൻെറ മുന്നിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ, കാര്യമായ ഇടപെടൽ ഉണ്ടായിട്ടുമില്ല. സർക്കാർ പ്രഖ്യാപിച്ച ആശ്വാസപദ്ധതികൾ ജലരേഖയായതും കർഷകരെ അമർഷത്തിലാക്കിയിട്ടുണ്ട്. കാർഷിക കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിെച്ചങ്കിലും നടപടി എങ്ങുമെത്താത്തതും സർക്കാറിൻെറ ആശ്വാസപദ്ധതികൾക്ക് ഉദ്യോഗസ്ഥർ തുരങ്കം വെക്കുന്നതും അതൃപ്തി ശക്തമാക്കിയിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ കാർഷിക മേഖല എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക മുന്നണികെളയും സ്ഥാനാർഥികളെയും ആശങ്കപ്പെടുത്തുകയാണ്. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.