കിഴക്കിടമ്പ് ക്ഷേത്രത്തിൽനിന്ന് കുംഭകുടഘോഷയാത്ര

ആനിക്കാട്: പത്താമുദയ ഉത്സവത്തിൻെറ ഭാഗമായി ആനിക്കാട് ഭഗവതിക്ഷേത്രത്തിലേക്ക് കിഴക്കിടമ്പ് മഹാദേവക്ഷേത്രത്തിൽനിന്ന് കുംഭകുടഘോഷയാത്ര നടത്തും. 24ന് പുലർച്ച മൂന്നിന് എണ്ണക്കുടം, നെയ്ക്കുടം, അമ്മൻകുടം പൂജ. 3.30ന്. ഘോഷയാത്ര ആനിക്കാട് ഭഗവതിക്ഷേത്രത്തിലേക്ക് പുറപ്പെടും. ആറിന് ഭഗവതിക്ക് കൽവിളക്ക് സമർപ്പണം. രാത്രി എട്ടിന് കിഴക്കിടമ്പ് ക്ഷേത്രത്തിൽ ക്ഷേത്രകലാപീഠം എം.ജി. കൃഷ്ണകുമാർ, സി.എൻ. നാരായണൻ നമ്പൂതിരി, ഗീത സൗണ്ട്‌സ് ശശിധരൻ പിള്ള തുടങ്ങിയവരെ ആദരിക്കും. രാത്രി ഒമ്പതിന് ആനിക്കാട് ഭഗവതിക്ഷേത്രത്തിലേക്ക് കുംഭകുട ഘോഷയാത്ര പുറപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.