തെരഞ്ഞെടുപ്പിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കും -കെ.പി.എം.എസ്

കോട്ടയം: പാർലമൻെറ് തെരഞ്ഞെടുപ്പിൽ സഭയിലെ അംഗങ്ങൾക്ക് സ്വതന്ത്രമായ സമ്മതിദാനവകാശം ഉപയോഗിക്കാമെന്നും ഭരണഘടന തത്ത്വങ്ങളും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കപ്പെടണം എന്നതാണ് കെ.പി.എം.എസ് നിലപാടെന്നും സംസാന വൈസ് പ്രസിഡൻറ് പി.വി. ബാബു പറഞ്ഞു. കെ.പി.എം.എസ് ജില്ല നേതൃയോഗം കോട്ടയം െറസ്റ്റ് ഹൗസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാന മുന്നേറ്റങ്ങൾ സൃഷ്ടിച്ച സാമൂഹിക മുന്നേറ്റങ്ങൾ ഉൾക്കൊള്ളുന്ന സംഘടനയാണ് കെ.പി.എം.എസ്. അത്തരം മൂല്യങ്ങൾ സംരക്ഷിക്കാനും തുടർ പ്രവർത്തനങ്ങൾക്കും സംഘട പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടന നിലപാട് വിശദീകരിക്കാൻ 21ന് യൂനിയൻതല നേതൃയോഗങ്ങൾ ചേരും. ജില്ല പ്രസിഡൻറ് കെ.യു. അനിൽ അധ്യക്ഷത വഹിച്ചു. സെക്രേട്ടറിയറ്റ് അംഗങ്ങളായ അഡ്വ. എ. സനീഷ്കുമാർ, സുജ സതീഷ്, സെക്രട്ടറി പി.കെ. രാജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. അനിൽ അമര, അജിത് കല്ലറ, കാളികാവ് ശശികുമാർ, അനിൽ കാരിക്കോട്, ലതിക സജീവ്, നേതാക്കളായ ബാബു എറയന്നൂർ, മനോജ് കൊട്ടാരം, ബിജുക്കുട്ടൻ, പ്രിയദർശിനി ഓമനക്കുട്ടൻ, ശ്രീജിനി സജീവ്, പി.എം. മജീഷ് തുടങ്ങിയവർ സംസാരിച്ചു. വി.എൻ. വാസവൻ ഇന്ന് കുമകരത്തും വൈക്കത്തും കോട്ടയം: എൽ.ഡി.എഫ‌് സ്ഥാനാർഥി വി.എൻ. വാസവൻ ശനിയാഴ‌്ച കുമകരത്തും വൈക്കത്തും പര്യടനം നടത്തും. കുമരകം കണ്ടംകാവിൽ രാവിലെ ഒമ്പതിന‌് ആരംഭിക്കും. തുടർന്ന‌് 9.10 നാരകത്തറ, 9.20 വെളിയം, 9.30 ഇടവട്ടം, 9.40 മാർക്കറ്റ‌്, 9.50 എസ്.ബി.ടി, 10.00 ദേവസ്വംചിറ, 10.10 ആപ്പിത്തറ, 10.20 ആശാരിമറ്റം കോളനിയിൽ സമാപിക്കും. വൈകീട്ട‌് വൈക്കം മണ്ഡലത്തിലാണ‌് പര്യടനം. നാലിന‌് മറ്റത്ത‌് ആരംഭിക്കും. 4.30ന‌് മുണ്ടാർ കോളനിപാലം, അഞ്ചിന‌് മുണ്ടാർ എസ‌്.എൻ.ഡി.പിക്ക‌് സമീപം, 5.30ന‌് പാറയിൽ കോളനി, 5.45ന‌് ചെട്ടിമംഗലം, ആറിന‌് വെട്ടത്തുപറമ്പ‌്, 6.25 ന‌് കൊടിയാട‌്, 6.45ന‌് പുത്തൻപാലം, ഏഴിന‌് പി.എച്ച്്.സി, 7.20ന‌് കണത്താലി, 7.45ന‌് കോടാലിച്ചിറ എന്നിവിടങ്ങളിൽ സ്വീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.