വിലങ്ങുമായി പൊലീസ്​ ജീപ്പിൽനിന്ന്​ രക്ഷ​െപ്പട്ട പ്രതിയെ ഒളിവിൽകഴിയാൻ സഹായിച്ച ബന്ധു പിടിയിൽ

കോട്ടയം: കഞ്ചാവ് കേസിൽ പിടികൂടിയ പൊലീസിൻെറ കണ്ണുവെട്ടിച്ച് വിലങ്ങുമായി ജീപ്പിൽനിന്ന് രക്ഷപ്പെട്ട പ്രതിയെ ഒ ളിവിൽ കഴിയാൻ സഹായിച്ച ബന്ധു പിടിയിൽ. തിരുവാർപ്പ് സ്വദേശി ടി.കെ. രജീഷിനെ ഒളിവിൽ കഴിയാൻ സഹായിച്ച മാതൃസഹോദരൻ തിരുവാർപ്പ് പറമ്പൂക്കര കോളനിയിൽ വടുകപറമ്പിൽ വീട്ടിൽ രാജപ്പനെയാണ് (52) ജില്ല പൊലീസ് മേധാവി ഹരിശങ്കറിൻെറ ആൻറി സ്‌ക്വാഡ് പിടികൂടിയത്. കഞ്ചാവ് കേസിൽ അറസ്റ്റിലായ രജീഷ് ഈമാസം നാലിനാണ് പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടത്. തുടർന്ന് തിരുവാർപ്പ് മീൻചിറ ഭാഗത്തുള്ള സുഹൃത്തിൻെറ വീടിനുപിന്നിലെ പാടശേഖരത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. സുഹൃത്തും അച്ഛനും ചേർന്നാണ് പ്രതിയായ രജീഷിന് ഒളിവിൽ കഴിയാൻ അടക്കം സൗകര്യമൊരുക്കിയത്. ഇവിടെനിന്ന് പിറ്റേന്ന് ബന്ധുവായ മാതൃസഹോദരൻ എത്തി തിരുവഞ്ചൂരിലെ കോളനിയിൽ എത്തിച്ചു. തുടർന്ന് ആറുളി ഉപയോഗിച്ച് രജീഷിൻെറ കൈവിലങ്ങ് അറുത്തുമാറ്റി. ഇതിനിടെ രജീഷിൻെറ കൈക്ക് മുറിവേറ്റു. മുറിവിൽ മരുന്നുവെച്ചുകെട്ടി. ഇവിടെനിന്ന് മീൻചിറ ഭാഗത്തുള്ള രജീഷിൻെറ അമ്മയുടെ സുഹൃത്തിൻെറ സഹായത്തോടെ ചെങ്ങളം സ്വദേശിയുടെ കാറിൽ ആലപ്പുഴയിലേക്ക് കടത്തി. ഇവിടെനിന്നാണ് രാജപ്പൻ ജോലി ചെയ്യുന്ന അടിമാലിയിലെ ആയുർവേദ മർമ തിരുമുചികിത്സ കേന്ദ്രത്തിൽ രജീഷിനെ എത്തിച്ചത്. രാജപ്പൻെറ മകനാണെന്ന് പറഞ്ഞാണ് ചികിത്സ നടത്തിയത്. തുടർന്ന് ചികിത്സകേന്ദ്രത്തിൽ എത്തിയിരുന്ന ഫ്രാൻസ് സ്വദേശിയുടെ സഹായിയായി രജീഷിനെ ഒപ്പം കൂട്ടി. രജീഷിൻെറ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബന്ധു കുടുങ്ങിയത്. ഡിവൈ.എസ്.പി ആർ. ശ്രീകുമാറിൻെറ നേതൃത്വത്തിലുള്ള സംഘമാണ് അടിമാലിയിലെ ചികിത്സകേന്ദ്രത്തിൽ എത്തിയത്. കാൽനടയായി പുലർച്ച മൂന്നിന് മലമുകളിലെ കേന്ദ്രത്തിലെത്തിയ സംഘം ഫ്രാൻസ് സ്വദേശിക്കൊപ്പമുണ്ടായിരുന്ന രജീഷിനെ ബലംപ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. ഇതിനുശേഷമാണ് രജീഷിനെ സഹായിച്ച രാജപ്പനെ അടിമാലി ചാറ്റുപാറയിൽനിന്ന് പിടികൂടിയത്്. അന്വേഷണത്തിന് കുമരകം സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ ടി.എസ്. ശിവകുമാർ, കുമരകം എസ്.ഐ വി.ടി. ഷിബു, ആൻറി ഗുണ്ട സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ടി.എസ്. റെനീഷ്, എ.എസ്.ഐമാരായ വി.എസ്. ഷിബുക്കുട്ടൻ, എസ്. അജിത്, ഐ. സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.എൻ. മനോജ്, ബിജു പി.നായർ, സജമോൻ ഫിലിപ്, കെ.കെ. ഉല്ലാസ്, സി.ടി. പ്രദീപ്, മഹേഷ്, ശ്രാവൺ രമേശ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.