കനത്ത ചൂടിൽ നാട് ചുട്ടുപൊള്ളുന്നു; വേനൽമഴ കാത്ത് ജനം

കോട്ടയം: മലയാളിക്ക് സഹിക്കാൻ പറ്റാത്ത വിധം സൂര്യാതപം കടുക്കുന്നു. 38-40 ഡിഗ്രി സെൽഷ്യസ് ചൂടാണ് നിലവിലുള്ളത്. ഉച ്ചകഴിയുമ്പോൾ മുതൽ പുലർച്ച വരെ വീടുകൾക്കുള്ളിലും കനത്ത ചൂട് തങ്ങിനിൽക്കുന്നതിനാൽ അസഹനീയതുടെ ഉച്ചകോടിയിലാണ് സാധാരണ ജനം. രാവിലെ 11 കഴിഞ്ഞാൽ നാലുവരെ പൊതുവഴികളിൽ ആളനക്കമില്ലാത്ത അവസ്ഥയാണ്. വ്യാപാരശാലകളിൽ വിൽപന കാര്യമായി കുറയുന്ന സ്ഥിതിയുണ്ട്. 10 വർഷത്തിനിടെയുള്ള കണക്കനുസരിച്ച് കോട്ടയം ജില്ലയിൽ ഏറ്റവും കുറവ് വേനൽമഴയാണ് ഈ വർഷം ലഭിച്ചത്. 39 മില്ലീമീറ്റർ വേനൽ മഴ മാത്രമാണ് ഇതുവരെ ലഭിച്ചത്. ജനുവരി മുതൽ ജൂൺ വരെ ലഭിക്കുന്ന മഴയാണ് വേനൽ മഴയായി കണക്കാക്കുന്നത്. ജനുവരിയിൽ മഴ പെയ്തതേയില്ല. ഫെബ്രുവരി ആദ്യ ആഴ്ചയിൽ ആറ് മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. മാർച്ചിൽ ഒരു മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിലെ ഭൂഗർഭ ജലനിരപ്പ് അതിവേഗം താഴുന്നതായാണ് പഠനം. ഭൂഗർഭ ജല വകുപ്പിൻെറ റിപ്പോർട്ട് പ്രകാരം കാഞ്ഞിരപ്പള്ളിയിൽ കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് രണ്ട് മീറ്റർ ഭൂഗർഭ ജലനിരപ്പ് താഴ്ന്നു. മുണ്ടക്കയത്ത് 1.22 മീറ്ററും കുറഞ്ഞിട്ടുണ്ട്. രാമപുരത്ത് 1.66 മീറ്റർ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ജില്ലയിലെ എല്ലാ മേഖലകളിലും മുൻ വർഷത്തെ അപേക്ഷിച്ച് ശരാശരി ഒരു മീറ്ററിനടുത്ത് താഴ്ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.