ഡോ. ബാബുപോളി​െൻറ സംസ്​കാരത്തിന്​ ജന്മനാടൊരുങ്ങി

ഡോ. ബാബുപോളിൻെറ സംസ്കാരത്തിന് ജന്മനാടൊരുങ്ങി പെരുമ്പാവൂര്‍: ഡോ. ബാബുപോളിൻെറ സംസ്‌കാരത്തിന് കുറുപ്പംപടി സൻെറ ് മേരീസ് കത്തീഡ്രല്‍ പള്ളിയും നാടും ഒരുങ്ങി. അദ്ദേഹത്തിൻെറ ആഗ്രഹപ്രകാരമാണ് ജനിച്ച നാട്ടില്‍ കബറിടം ഒരുക്കുന്നത്. ജീവിത ഉയര്‍ച്ചക്കുപിന്നിൽ അധ്യാപകനും വൈദികനുമായ പിതാവാണെന്നു പറയുമായിരുന്ന ഡോ. ബാബുപോളിൻെറ ആഗ്രഹമായിരുന്നു, അദ്ദേഹത്തിൻെറ സമീപത്ത് അന്ത്യവിശ്രമം െകാള്ളുകയെന്നത്. വെള്ളിയാഴ്ച അദ്ദേഹം വിടവാങ്ങുമ്പോള്‍ തിരുവനന്തപുരത്തെ കത്തീഡ്രല്‍ പള്ളിയിൽ ഭാര്യയുടെ കല്ലറക്ക് സമീപം അടക്കാനായിരുന്നു ബന്ധുക്കളുടെ തീരുമാനം. എന്നാല്‍, ഡയറി പരിശോധിച്ചപ്പോഴാണ് പിതാവിൻെറ കല്ലറക്ക് സമീപം അടക്കണമെന്ന വിവരം രേഖപ്പെടുത്തിയതായി കണ്ടത്. പിതാവിൻെറ അമ്മവീടായ മരങ്ങാട്ട് വീട്ടിലാണ് ഞായറാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ പൊതു ദര്‍ശനം. ഇതും അദ്ദേഹത്തിൻെറ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു. യാക്കോബായ വിഭാഗക്കാരനായ തൻെറ മൃതദേഹം മറുവിഭാഗം പുരോഹിതര്‍ ഉൾപ്പെടെയുള്ളവര്‍ ദര്‍ശിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിൻെറ മരണമറിഞ്ഞ ശനിയാഴ്ച രാവിലെമുതല്‍ കുറുപ്പംപടി പള്ളിയില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നിരുന്നു. തിരുവനന്തപുരത്തേക്ക് താമസംമാറ്റിയെങ്കിലും കുറുപ്പംപടിയുമായുള്ള ബന്ധംവിട്ടില്ല. മാസങ്ങള്‍ക്കുമുമ്പ് ഡയറ്റില്‍ മന്ത്രി കെ.ടി. ജലീല്‍ പങ്കെടുത്ത പരിപാടിയിലും അദ്ദേഹം സംബന്ധിച്ചിരുന്നു. നവംബര്‍ 22നാണ് പിതാവിൻെറ ചരമദിനം. തിരക്കുകള്‍ നിറഞ്ഞ സമയത്തും കബറിടത്തില്‍ പ്രാര്‍ഥിക്കാന്‍ കുടുംബസമേതം എത്തിയിരുന്നതായി സുഹൃത്തും ജ്യേഷ്ഠതുല്യനുമായിരുന്ന എം.ജി. പത്രോസ് മാഷ് പറഞ്ഞു. 1987ല്‍ പിതാവ് മരണപ്പെട്ടപ്പോള്‍ കുറുപ്പംപടിയിലെ തറവാട് വീട് വില്‍ക്കാന്‍ ചുമതലപ്പെടുത്തിയത് പത്രോസിനെയായിരുന്നു. വീട് വിറ്റാല്‍ ബാബുപോള്‍ പിന്നെ ഇവിടേക്ക് വരില്ലെന്ന വിഷമത്താല്‍ വില്‍ക്കാന്‍ താല്‍പര്യമെടുത്തില്ല. വാര്‍ധക്യം തന്നെയും ബാധിക്കുന്നുവെന്ന തിരിച്ചറിവില്‍ 2002ല്‍ വീട് വിറ്റതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ജനിച്ചുവളര്‍ന്ന മണ്ണിനെയും ഉറ്റവരെയും ബാബുപോള്‍ ഒരിക്കലും അന്യമാക്കിയില്ല. മരണത്തിലും അത് കാത്തുസൂക്ഷിക്കുന്നതിന് തെളിവാണ് അന്ത്യവിശ്രമത്തിനും കുറുപ്പംപടി തെരഞ്ഞടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.