വയനാടിനെ പാകിസ്​താനോട് ഉപമിച്ച അമിത് ഷാക്കെതിരെ കമീഷന് പരാതി

* എല്‍.ഡി.എഫാണ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയത് കല്‍പറ്റ: നാഗ്പുരിലെ പ്രസംഗത്തിനിടെ വയനാടിനെ പാകിസ്താനോ ട് ഉപമിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനക്കെതിരെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. വയനാട് പാര്‍ലമൻെറ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയും ജനറല്‍ കണ്‍വീനര്‍ അഡ്വ. പി. സന്തോഷ് കുമാറുമാണ് കേന്ദ്ര തെരഞ്ഞടുപ്പ് കമീഷനും സംസ്ഥാന തെരഞ്ഞടുപ്പ് കമീഷണര്‍ക്കും പരാതി നല്‍കിയത്. വോട്ടിനുവേണ്ടി ബി.ജെ.പി ഏതറ്റം വരെയും താഴുമെന്നതിൻെറ ഉദാഹരണമാണ് അമിത് ഷായുടെ പ്രസ്താവന. സാമാന്യ മര്യാദകളുടെ ലംഘനമാണിത്. നഗ്നമായ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമം ജനങ്ങള്‍ തിരിച്ചറിയണം. ഇത്തരം പ്രസ്താവനകള്‍ കേരളത്തിനാകെ അപമാനമാണെന്നും അമിത് ഷാക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.