സപ്തദിന പരിശീലനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പത്തനംതിട്ട: വനിത ശിശു വികസന വകുപ്പിൻെറ കീഴില്‍ കാവല്‍ പദ്ധതി ജില്ലയില്‍ നടപ്പാക്കി വരുന്ന 'ദിശ'യുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വേണ്ടി ജീവിത നിപുണന വികസനത്തിനും ശാക്തീകരണത്തിനും വേണ്ടി സ്മാര്‍ട്ട് സമ്മര്‍ 2019 പരിശീലന പരിപാടി ഏപ്രില്‍ 24 മുതല്‍ മേയ് ഒന്നുവരെ പത്തനംതിട്ടയില്‍ സംഘടിപ്പിക്കും. വ്യക്തിത്വ വികസനം, ലക്ഷ്യനിര്‍ണയം, ടീം വര്‍ക്ക്, പഠനം രസകരമാക്കല്‍, നേതൃപാടവം, ആത്മവിശ്വാസം, ഐ.ടി ആൻഡ് സോഷ്യല്‍ മീഡിയ, കരിയര്‍ മാപ്പിങ് വിഷയങ്ങളില്‍ വിദഗ്ധര്‍ കുട്ടികളെ പരിശീലിപ്പിക്കും. പത്തിനും പതിനാറിനും ഇടക്ക് പ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. രാവിലെ 9.30 മുതല്‍ നാലുവരെയാണ് പരിശീലനം. ഏപ്രില്‍ 15ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8589021462, 9745591965, 9947387709.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.