രാജ്യം നിലനില്‍പിനായുള്ള പോരാട്ടത്തിൽ -കാനം

വടശ്ശേരിക്കര: രാജ്യം നിലനില്‍പിനായുള്ള പോരാട്ടത്തിലാണെന്നും ആദ്യമായാണ് ഇത്തരം സന്ദര്‍ഭം ഉണ്ടായിരിക്കുന്നത െന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എൽ.ഡി.എഫ് പത്തനംതിട്ട പാര്‍ലമൻെറ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം റാന്നി പെരുനാട് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി രാജ്യത്തിൻെറ അടിസ്ഥാന മൂല്യങ്ങള്‍ ബലികഴിക്കുകയും ജനങ്ങളുടെ ഐക്യവും ജനാധിപത്യവും ഇല്ലാതാക്കുകയും ചെയ്തിരിക്കുകയാണ്. പ്രതിപക്ഷം ശക്തി പ്രാപിക്കുമ്പോൾ അതിനെ തകർക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. സംസ്ഥാനതലത്തിൽ ബി.ജെ.പിക്കെതിരെ യോജിക്കാവുന്നവരുമായി ചേർന്നുപോകുന്ന സമീപനമാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. ബി.ജെ.പിക്ക് കെട്ടിവെച്ച പണം നഷ്ടപ്പെട്ട മണ്ഡലത്തിലാണ് രാഹുല്‍ മത്സരിക്കുന്നത്. ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെ നിലപാട് സ്വീകരിക്കുകയും കേരളത്തില്‍ ബി.ജെ.പി മത്സരരംഗത്തില്ലാത്തിടത്തുവന്ന് ഇടതുപക്ഷത്തിനെതിരെ മത്സരിക്കുകയും ചെയ്യുമ്പോള്‍ അത് എന്ത് സന്ദേശമാണ് പൊതുജനത്തിന് നല്‍കുക. കേന്ദ്ര ജല കമീഷനും വിവിധ വിദഗ്ധ സംഘടനകളും അതിശക്തമായ പേമാരിമൂലമാണ് പ്രളയമുണ്ടായതെന്ന് പറഞ്ഞതാണ്. സാങ്കേതിക വിദഗ്ധന്‍ ഒന്നുമല്ല അമിക്കസ് ക്യൂറി എന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്. സുരേഷ് അധ്യക്ഷതവഹിച്ചു. ന്യൂനപക്ഷ ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഫാ. മാത്യൂസ് വാഴക്കുന്നം മുഖ്യ പ്രഭാക്ഷണം നടത്തി. സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍, സംസ്ഥാന കണ്‍ട്രോള്‍ കമീഷൻ അംഗം എം.വി. വിദ്യാധരന്‍, ജില്ല അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. ബേബിച്ചന്‍ വെച്ചൂച്ചിറ, അഡ്വ. മനോജ് ചരളേല്‍, എസ്. ഹരിദാസ്, പി.ആര്‍. പ്രസാദ്, പി.എസ്. മോഹനന്‍, കോമളം അനിരുദ്ധന്‍, കെ.എന്‍. പുരുഷോത്തമന്‍, ഗിരിജ മധു, കെ. സതീഷ്, അഡ്വ. വി.ജി. സുരേഷ്, കെ.ടി. സജി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.