ട്രാക്കിൽ ബൈക്കും സർവേ കല്ലും കയറ്റിവെച്ച്​ ട്രെയിനുകൾ അപകടപ്പെടുത്താൻ ശ്രമം; പ്രതിക്ക്​ 12വർഷം കഠിനതടവും പിഴയും

കോട്ടയം: റെയിൽവേ ട്രാക്കിൽ ബൈക്കും സർവേകല്ലും കയറ്റിവെച്ച് ട്രെയിനുകൾ അപകടത്തിൽപെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 12 വർഷം കഠിനതടവും അരലക്ഷംരൂപ പിഴയും. കോട്ടയം പാക്കിൽ മാടമ്പുകാട്ട് കൊച്ചുപറമ്പിൽ ദീപുവിനെയാണ് (39) കോട്ടയം അഡീഷനൽ സെഷൻസ് കോടതി രണ്ട് (സ്പെഷൽ കോടതി) ജഡ്ജി കെ. സനിൽകുമാർ ശിക്ഷിച്ചത്. പിഴ തുകയായ അരലക്ഷം രൂപ ദക്ഷിണ െറയിൽവേക്ക് നൽകണം. പിഴ അടച്ചിെല്ലങ്കിൽ ആറുമാസംകൂടി തടവ് അനുഭവിക്കണം. ഇന്ത്യൻ റെയിൽവേ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. 2015 ആഗസ്റ്റ് 20ന് രാത്രി 10.30ന് പാക്കിൽ ഒാവർ ബ്രിഡ്ജിന് സമീപമായിരുന്നു സംഭവം. മൂലേടം ഓവര്‍ബ്രിഡ്ജിനടിയില്‍നിന്ന് പ്രതി ബൈക്കില്‍ കയറി ട്രാക്കിലെ മെറ്റല്‍ക്കൂനയിലും പാളത്തിലുംകൂടി ഒന്നരകിലോമീറ്റര്‍ ബൈക്ക് ഓടിച്ച് പൂവന്‍തുരുത്ത് ഓവര്‍ബ്രിഡ്ജിനടിയില്‍ എത്തി ബൈക്ക് ട്രാക്കിൽ തലകീഴായി വെക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്കുപോയ മലബാര്‍ എക്സ്പ്രസ് ബൈക്കിടിച്ച് െതറിപ്പിച്ചതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ഇയാൾ ട്രാക്കിൽ സർവേകല്ല് എടുത്തുെവച്ചു. പുലർച്ച എത്തിയ അമൃത എക്സ്പ്രസ് കല്ലിലിടിച്ചതിനെത്തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതോടെ ഗതാഗതം മുടങ്ങി. പുലർച്ച നാലരക്ക് ൈവെദ്യുതി വയറുകൾ ബന്ധിപ്പിച്ച പ്ലാസ്റ്റിക് ബോക്സ് ട്രാക്കിൽവെച്ച് വിവേക് എക്പ്രസിനും തടസ്സമുണ്ടാക്കിയെന്നാണ് കേസ്. അതിസുരക്ഷ മേഖലയായ ട്രാക്കിൽ ചെറിയ തടസ്സങ്ങൾപോലും വൻദുരന്തങ്ങൾ വരുത്തിവെക്കുമെന്ന ലോക്കോ പൈലറ്റുമാരുടെ മൊഴി കോടതി ഗൗരവമായെടുത്തു. പ്രതി മാനസികരോഗിയാണെന്നും സംഭവദിവസം മാനസികനില തെറ്റിയെന്നുമുള്ള പ്രതിഭാഗത്തിൻെറ വാദം കോടതി തള്ളി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. ജിതേഷ് കോടതിയിൽ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.